Image

ഇടുക്കി അണക്കെട്ട്​ നാളെ രാവിലെ 11ന് തുറക്കും

Published on 18 October, 2021
ഇടുക്കി അണക്കെട്ട്​ നാളെ രാവിലെ 11ന് തുറക്കും

തൊടുപുഴ:  ശക്​തമായ മഴയെത്തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന ഇടുക്കി അണക്കെട്ട്​ നാളെ തുറക്കും. രാവിലെ 11ന്​ ചെറുതോണി ഡാമിന്റെ  രണ്ട്​ ഷട്ടറുകൾ 50 സെ.മീ വീതം ഉയർത്തി സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ്​ തീരുമാനം. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്​.

വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്​ കണക്കിലെടുത്താണ്​ അണക്കെട്ട്​ തുറക്കുന്നതെന്ന്​ ജലവിഭവ മന്ത്രി റോഷി അഗസ്​റ്റ്യൻ പറഞ്ഞു. അണക്കെട്ടിലേക്കുള്ള നീരുറവക്കനുസരിച്ച് കൂടുതല്‍ വെള്ളം ഒഴുക്കിവിടും. മുന്‍കാല അനുഭവത്തി​െൻറ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം.  

2403 അടിയാണ്​ അണക്കെട്ടിന്റെ  പൂർണ സംഭരണശേഷി. തിങ്കളാഴ്​ച വൈകീട്ട്​ ഏഴ്​ വരെയുള്ള കണക്ക്​ പ്രകാരം 2397.56 അടിയാണ്​ ജലനിരപ്പ്​. ഇത്​ സംഭരണശേഷിയുടെ  93.65 ശതമാനമാണ്​. 2396.86 അടി കടന്നതിനെത്തുടർന്ന്​ തിങ്കളാഴ്​ച രാവിലെ ഏഴിന്​ കലക്​ടർ ഒാറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചിരുന്നു. രാത്രിയോടെ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക