Image

പ്രളയദുരന്തത്തില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി

Published on 20 October, 2021
പ്രളയദുരന്തത്തില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സംഭവിച്ച പ്രളയത്തില്‍   39 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  6 പേരെ കാണാതായെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ദുരന്തബാധിതരുടെ ദുഖം കേരളത്തിന്റെ ദുഖമാണ് ആരേയും കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രളയക്കെടുതിയില്‍ 213 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.1393 വീടുകള്‍ ഭാഗികമായും തകര്‍ന്നു.സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായും
ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി അതിജീവക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം പ്രളയത്തെ കുറച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കാന്‍ തയ്യാറാകണമെന്നും പ്രതിപക്ഷം അവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക