Image

കാക്കനാടന്‍ അനുസ്മരണം

Published on 21 October, 2021
കാക്കനാടന്‍ അനുസ്മരണം
കോട്ടയം : പ്രവാസി സംസ്‌കൃതിയുടെ ആഭിമുഖ്യത്തില്‍  കാക്കനാടന്‍ അനുസ്മരണം  നടത്തി. കാക്കനാടന്‍ മലയാള സാഹിത്യത്ത നവീകരിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചെന്നും മലയാള ഭാഷക്ക് നല്‍കിയ സംഭാവനകള്‍ മറക്കാനാവില്ലവെന്നും. കാക്കനാടന്‍ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച  സ്മൃതി ദിനാചരണത്തില്‍ പ്രഭാഷണം നടത്തിയ ചലച്ചിത്ര സംവിധായകന്‍ ലാല്‍ജി ജോര്‍ജ് പറഞ്ഞു. ബിജു ജേക്കബ് കൈതാരം  അദ്ധ്യക്ഷത വഹിച്ചു. രാജന്‍ റാഫേല്‍, അച്ചാമ്മ തോമസ്, പ്രേംജിത് ലാല്‍ ചിറ്റാര്‍, ജോബി മാത്യു,റഷീദ് തയ്യില്‍ എന്നിവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക