Image

മകളെ പുഴയില്‍ എറിഞ്ഞു കൊന്ന കോടതി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

Published on 22 October, 2021
മകളെ പുഴയില്‍ എറിഞ്ഞു കൊന്ന കോടതി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു
തലശേരി: പാനൂര്‍ പാത്തിപാലത്ത് മകളെ പുഴയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ തലശ്ശേരി കോടതിയിലെ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. പത്തായക്കുന്നിലെ കെ.പി.ഷിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തലശ്ശേരി ജില്ലാ ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ഷിജുവിനെതിരെ നടപടിയെടുത്തത്.

തലശേരി കുടുംബകോടതിയിലെ റിക്കാര്‍ഡ്‌സ് അറ്റന്‍ഡറാണ് ഷിജു. പുഴയിലേക്ക് തള്ളിയിട്ട മകളെ കൊന്ന കേസില്‍ ഷിജു പ്രതിയായതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. ജില്ലാ ജഡ്ജ് ജോബിന്‍ സബാസ്റ്റ്യനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ഒരാഴ്ച മുന്‍പാണ് ഷിജു തന്റെ ഭാര്യയേയും മകളെ പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്.

ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷിച്ച്‌ കരയ്ക്കു കയറ്റി. ണ്ടു വയസുകാരി അന്‍വിതയെ പുഴയില്‍ നിന്ന് പുറത്തെത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക