Image

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രം'ഐന്‍ ദുബായ്'ക്ക് മുകളില്‍ ശൈഖ് ഹംദാന്‍ : വിഡിയോ വൈറല്‍

Published on 22 October, 2021
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രം'ഐന്‍ ദുബായ്'ക്ക് മുകളില്‍ ശൈഖ് ഹംദാന്‍ : വിഡിയോ വൈറല്‍
ദുബൈ: ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമായ 'ഐന്‍ ദുബൈ'ക്കു മുകളില്‍ ചായക്കപ്പുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആലു മക്തൂം. അതിസാഹസികത കൊണ്ട് ലോകത്തെ അദ്ഭുതപ്പെടുത്താറുള്ള ശൈഖ് ഹംദാന്റെ ഏറ്റവും പുതിയ ശ്രമവും ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

വ്യാഴാഴ്ച സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്ത നിരീക്ഷണചക്രം ദുബൈ നഗരത്തിന്റെ വര്‍ണക്കാഴ്ചകള്‍ 360 ഡിഗ്രിയില്‍ രസകരമായി കാണാനുള്ള അവസരമാണ് തുറന്നിടുന്നത്. ഒരുകപ്പില്‍ പാനീയവുമായി ഊഞ്ഞാലിന്റെ കാബിന് മുകളില്‍ 820 അടി ഉയരത്തില്‍ ഇരിക്കുന്ന ശൈഖ് ഹംദാന്റെ ഹ്രസ്വവീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 48 ഹൈടെക് കാബിനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഊഞ്ഞാല്‍.

ഒരേസമയം 1750 ആളുകള്‍ക്ക് ഇതില്‍ കയറാനാകും. ദുബൈ വിനോദമേഖലയിലെ ഏറ്റവും പുതിയ ആകര്‍ഷണത്തിന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയാണ് വീഡിയോ കണ്ടശേഷം ആളുകളിപ്പോള്‍.
നേരത്തെ ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്നുള്ള ശൈഖ് ഹംദാന്റെ സെല്‍ഫിയും സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക