America

കെപിസിസി യുടെ പുതിയ ഭാരവാഹികള്‍ക്ക് ഐ ഒ സി യൂസ്എ കേരളാ ചാപ്റ്ററിന്റെ ആശംസകള്‍

പി പി ചെറിയാന്‍

Published

on

ചിക്കാഗോ : കേരളാ രാഷ്ട്രീയ മണ്ഡലത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉശിരും ഉയിരും പകര്‍ന്ന് നവീന ആശയങ്ങള്‍ പ്രധാനം ചെയ്തു ഒരു  പുത്തന്‍ പാതയിലൂടെ നയിക്കുന്നതിനും സംഘടിപ്പിക്കപ്പെട്ട  പുതിയ സംഘടനാ സംവിധാനത്തിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി തോമസ് എം പടന്നമാക്കല്‍   ചെയര്മാന്  ഐ ഓ സി യൂ സ് എ കേരളാ ചാപ്റ്റര്‍, സജി കരിമ്പന്നൂര്‍ ജനറല്‍ സെക്രട്ടറി ഐ ഓ സി യൂ സ് എ കേരളാ ചാപ്റ്റര്‍ എന്നിവര്‍ അറിയിച്ചു

കാലത്തിനനുസരണമായ മാറ്റങ്ങള്‍ സാമൂഹ്യ പ്രതിപത്യതയോടെ പുനരാവിഷ്‌കരിക്കുക ഏതൊരു സംഘടനയുടെയും നില നില്പിന്‍  ആവശ്യം ആണ്. നൂതനാശയങ്ങള്‍ ഉള്‍കൊള്ളാന്‍ എല്ലാ വിഭാഗത്തില്‌പെട്ടവരും മുന്‍പോട്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കേന്ദ്ര സംസ്ഥാന ഭരണങ്ങള്‍ ജനാധിപത്യമൂല്യ ശോഷണത്തിനും കാലഹരണപ്പെട്ട ആശയങ്ങളുടെവ്യത്യസ്തആവിഷ്‌കാരവുമായി പരിണമിക്കുമ്പോള്‍ ജനാധിപത്യവുംമതേതരത്ത്വവും സമത്ത്വവും എല്ലാം നാശോന്മുഖം ആകുകയാണ് .സമസ്ത മേഖലകളിലും ഏകാധിപത്യവും വ്യക്തി താല്പര്യ സംരക്ഷണവും അടമാടുന്നത് രാജ്യത്തെ അപകടത്തിലേക്കാണല്‍ലോ നയിക്കുന്നത് . ഈ തരുണത്തില്‍ എക്കാലത്തെ പോലെയും ഭാരതത്തിന്റെ രക്ഷാ കവചമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ്സ്‌സിന്റെ തിരിച്ചു വരവ് അനിവാര്യമായിരിക്കുകയാണ് .എന്നാല്‍ പരസ്പര മത്സരവും അനൈക്യവും സ്പര്‍ദ്ധയും സ്വാര്‍ത്ഥതയും ഏകോപനമില്ലായ്മയും നേതൃ നിരകളില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ മുന്‍പോട്ടു വച്ച കാലുകള്‍ പിന്നോക്കം വക്കുവാന്‍  കോണ്‍ഗ്രസിനെ എക്കാലവു സ്‌നേഹിച്ച വര്‍ നിര്‍ബന്ധിതര്‍ ആവുകയായിരുന്നു.

  നവീന ആശയങ്ങളുള്‍ക്കൊള്ളാനും നൂതന മാറ്റങ്ങള്‍കൈവരിക്കാനും പരീഷീ ണിതരായ ധീര്‍കകല പ്രവര്‍ത്തനം കാഴ്ചവച്ച നേതൃത്ത്വത്തിന് ഉന്മേഷം പകരാനും  ആശയ ദര്‍ഭല്യം പരിഹരിക്കാനും ഒരു നവീകരണം കാലത്തിന്റെ ആവശ്യം ആയിരുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും എല്ലാ വസ്തുക്കള്‍ക്കും മാറ്റം അനിവാര്യമാണല്‍ലോ .ശത്രു നിരകളുടെ കൊട്ടറകളില്‍ വിള്ളലുണ്ടാക്കാനുതകുന്ന ലോകജനതക്കുപോലും എക്കാലവും മാതൃകയായിട്ടുള്ള അതിവിശിഷ്ടമായ ആദര്‍ശങ്ങളുടെ കലവറയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു നവ നേതൃത്ത്വം അടിമുതല്‍ മുടിവരെ അവശ്യം ആവശ്യം ആയിരുന്നു. നൂതനവും നവീനവും പ്രായോഗികവുമായ പ്രവര്‍ത്തിപഥങ്ങള്‍ക്കു രൂപം കൊടുക്കുവാന്‍ ശക്തരായതും, പുതുമയുള്ളതുമായ പരിവര്‍ത്തനം അനിവാര്യമായിരുന്നു 

ഈ തരുണത്തില്‍ രൂപം കൊണ്ട നവ്യ മനോഹരമായ, ആശയ സമ്പുഷ്ടമായ,ഒരു നേതൃ നിര കോണ്‍ഗ്രസിന്റെ കര്ങ്ങള്‍ക്കു  ശക്തി പകരാന്‍ എത്തി ചേര്‍ന്നിരിക്കുന്നു, ആശയങ്ങളെ ആശയങ്ങള്‌കൊണ്ട് എതിര്‍ക്കാനും കൊലപാതക രാഷ്ട്രീയത്തെയും വര്‍ഗീയ പ്രീണന രാഷ്ട്രീയത്തെയും ഉന്മൂലനം ചെയ്യാനും അഹിംസയുടെ മൂല്യങ്ങളിലൂടെ തന്നെ എതിരാളികളെ നേരിടുവാനും ശക്തരില്‍ ശക്തരായവരെതന്നെകണ്ടെത്താനും   കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കഴിഞ്ഞിരിക്കുന്നു,പ്രഗത്ഭരായ അനേകായിരങ്ങളില്‍ നിന്നും ബുദ്ധിയും, വിവേകവും, കൗശലവും, ആത്മാര്‍ത്ഥതയും,വിദ്യാഭ്യാസവും പ്രവര്‍ത്തന പരിചയവും പ്രായവും പക്വതയും   യുവതുത്വവും പ്രക്ര്യതി ദത്തമായ ഗാംഭീര്യവും, അവസരോചിതമായി ഉയരാന്‍ കര്‍മ്മ ശേഷിയും  എല്ലാം സമുന്നയിപ്പിച്ച ഒരു നേതൃ നിറയെ സമര്‍പ്പിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരിക്കുന്നു, 

എല്ലാ  പരിമിതികളെയും അവഗണിച്ചു ഊര്‍ജ സ്വലരായി പുതിയ തലങ്ങളിലേക്ക് നയിക്കുവാന്‍ കോണ്‍ഗ്രസിനെ എല്ലാവരും പിന്തുണക്കുമെന്ന് പ്രത്യാശിക്കുന്നതായി  തോമസ് എം പടന്നമാക്കല്‍   ചെയര്മാന്  ഐ ഓ സി യൂ സ് എ കേരളാ ചാപ്റ്റര്‍ ,സജി കരിമ്പന്നൂര്‍ ജനറല്‍ സെക്രട്ടറി ഐ ഓ സി യൂ സ് എ കേരളാ ചാപ്റ്റര്‍ എന്നിവര്‍ അറിയിച്ചു .'നാം മുന്‍പോട്ട് നമ്മുടെ രാജ്യത്തിന്റെ ക്ഷേമം നമ്മുടെ ലക്ഷ്യം' എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്നു ഇവര്‍ ഉറപ്പു നല്‍കി .

കെ.സുധാകരന്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മാത്യൂ തരകന് ബക്സ് കൗണ്ടി മിഡിൽ ടൗൺഷിപ്പ് ഓഡിറ്റർ തെരഞ്ഞെടുപ്പിൽ വിജയം

പ്രവാസികൾക്ക് ടോൾഫ്രീ ഗ്ലോബൽ ഹെൽപ്പ് ലൈൻ വേണമെന്ന് ആക്ടിവിസ്റ്റ് പ്രേം ഭണ്ഡാരി

ഒമിക്രോൺ വകഭേദം  ഡെൽറ്റയേക്കാൾ ഇരട്ടിയിലധികം വേഗത്തിൽ വ്യാപിക്കും (കോവിഡ് വാർത്തകൾ)

ഒരു ക്ളാസിക്കിന് വേണ്ടി എൺപതാണ്ടത്തെ തപസ്യ, ഒടുവിൽ മധുവിന് നിർവൃതി (കുര്യൻ പാമ്പാടി)

എന്തിനീ ഒളിച്ചോട്ടം? ആരില്‍നിന്നും?(ദല്‍ഹികത്ത് : പി.വി.തോമസ്)

വഴി തെറ്റിയ നേതാക്കന്മാര്‍ (സിംസൺ)

ആലീസ് ഏബ്രഹാം, 75, വാഷിംഗ്ടണില്‍  അന്തരിച്ചു

ഏഷ്യന്‍ അമേരിക്കന്‍ അഫയേഴ്‌സ് ഡപ്യൂട്ടി ഡയറക്ടറായി സിബു നായരെ നിയമിച്ചു.

ഡാലസ് കേരള അസോസിയേഷന്‍ സാംസ്‌കാരിക സമ്മേളനം ഡിസംബര്‍ 11 ശനി ; ഡോക്ടര്‍ എന്‍ വി പിള്ള മുഖ്യാതിഥി

വര്‍ഗീസ് ടി.തോമസ് ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം നടത്തി.

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

വിസ അപേക്ഷകയോട് തട്ടിക്കയറി കോൺസുലേറ്റ് ഉദ്യോഗസ്ഥൻ (ഇത് നാണക്കേട്)

മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ജീവകാരുണ്യ സംഘടന എക്കോയുടെ വാർഷിക ഡിന്നറും അവാർഡ് ദാനവും ഡിസംബർ 4 ശനിയാഴ്ച

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സോളസ് ചാരിറ്റി ധന ശേഖരണം സമാഹരണം ഡിസംബർ നാലിന്

ഐഒസി കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ റോജി എം ജോണിന് സ്വീകരണം നൽകി

ഫൊക്കാന ന്യൂജേഴ്‌സി റീജിയന്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ അഞ്ചിന്

ഡോ. റോസ് (88) ബോസ്റ്റണില്‍ അന്തരിച്ചു

പുതിയ ചട്ടം: യു.എസിലേക്കുള്ള യാത്രക്കാർ 24  മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് എടുക്കണം

വേൾഡ് മലയാളി കൗൺസിൽ അനുശോചിച്ചു

ട്രമ്പിന്റെ അതിര്‍ത്തി നയം പനഃസ്ഥാപിക്കുമെന്ന് ബൈഡന്‍ ഭരണകൂടം

പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തിയ ഭവനരഹിതന്‍ അറസ്റ്റില്‍

ഒമിക്രോണ്‍ ന്യൂയോര്‍ക്കിലും എത്തി

സാധാരണയായി കണ്ടു വരുന്നത് രണ്ടാമത്തെ മോഡല്‍ ആണ്!(കാര്‍ട്ടൂണ്‍: അഭി)

നൈമയുടെ വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി

കേരളാ ലിറ്റററി ഫോറം യു.എസ്.എ 'മുട്ടത്തുവര്‍ക്കി അനുസ്മരണം' വെര്‍ച്വല്‍ (സൂം) പ്ലാറ്റ്‌ഫോമില്‍ ഡിസംബര്‍ 11നു രാവിലെ 11 മണി മുതല്‍ (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം)

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ& അപ്‌സ്റ്റേറ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ റെജിസ്ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ നാലിന്

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഐപിസിഎന്‍എ കാലിഫോര്‍ണിയ ചാപ്റ്റര്‍ അനുശോചിച്ചു

View More