Image

2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 23 October, 2021
2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തടഞ്ഞു വച്ച് ചരിത്രം സൃഷ്ടിച്ചു  (ഏബ്രഹാം തോമസ്)
സെപ്തംബര്‍ 30ന് അവസാനിച്ച 2021 സാമ്പത്തിക വര്‍ഷത്തില്‍ 17 ലക്ഷം അനധികൃത കുടിയേറ്റക്കാരെ യു.എസ്. ബോര്‍ഡര്‍ പെട്രോള്‍ തടഞ്ഞ് വയക്കുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തു. ഇതൊരു റെക്കോര്‍ഡാണ്. യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പെട്രോള്‍ നല്‍കിയ വിവരമാണിത്.

കഴിഞ്ഞ വര്‍ഷം അതിര്‍ത്തി കടക്കുന്ന നിയമ വിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണം അതിര്‍ത്തി കടക്കുന്ന നിയമ വിരുദ്ധകുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതം വര്‍ധിക്കുവാന്‍ ആരംഭിച്ചു. ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേറ്റത്തിന് ശേഷം ഈ വര്‍ധന വീണ്ടും ഉയര്‍ന്നു. ഇക്കഴിഞ്ഞ വസന്തത്തില്‍ അറസ്റ്റുകള്‍ ക്രമാതീതം വര്‍ധിച്ചപ്പോള്‍ ഈ വര്‍ധന ചരിത്രപരമായി തന്നെ സംഭവിക്കുന്നതാണെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറ്റവുമധികം അതിര്‍ത്തി കടന്ന് യു.എസില്‍ എത്തുവാനുള്ള ശ്രമങ്ങള്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉണ്ടായത്. ഇങ്ങനെ കടന്നുവരാന്‍ ശ്രമിച്ച 2 ലക്ഷത്തിലധികം പേരെ കസ്റ്റഡിയില്‍ എടുത്തു.

ബൈഡന്‍ ടുസോണ്‍ പോലീസ് ചീഫായ ക്രിസ്മാഗ്നസിനെ കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് തലവനായി നോമിനേറ്റ് ചെയ്തു. മാഗനസിനെ സ്ഥിരപ്പെടുത്തുവാനുള്ള വിചാരണ വേളയില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ കുടിയേറ്റ ശ്രമങ്ങളുടെ വര്‍ധന ഒരു ആപല്‍ഘട്ടമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതൊരു വലിയ വെല്ലുവിളിയാണെന്ന് മാഗ്നസ് വിശേഷിപ്പിച്ചു. ബൈഡന്‍ ഭരണകൂടം സ്ഥിരം പ്രകടിപ്പിക്കാറുള്ള നമ്പേഴ്‌സ് ആര്‍ വെരി ഹൈ പ്രതികരണവും നടത്തി. 2021 സാമ്പത്തിക വര്‍ഷത്തിലെ വിശദമായ കണക്കുകള്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അടുത്ത് തന്നെ പുറത്തിറക്കും. അതിര്‍ത്തി സംരക്ഷണം ബൈഡന് ഒരു വലിയ തലവേദനയായി മാറുകയാണ്. അഭിപ്രായ
സര്‍വേകളില്‍ ബൈഡന്റെ  റേറ്റിംഗ് കുറയ്ക്കുന്ന പ്രധാന ഘടകവും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ തൃപ്തികരമല്ലാത്ത പ്രകടനമാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ നയങ്ങള്‍ക്ക് കടക വിരുദ്ധമായി കുടിയേറ്റക്കാരെ താന്‍ സ്വാഗതം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ബൈഡന്‍ വാഗ്ദാനം നല്‍കിയിരുന്നു. ട്രമ്പിന്റെ സീറോ ടോളറന്‍സ്' നയത്തില്‍ കുടുംബാംഗങ്ങള്‍ ശിഥിലമാക്കപ്പെടുന്നു എന്ന വിവാദം തണുപ്പിക്കുവാനും തനിക്ക് പിന്തുണ നേടുവാനുമാണ് ബൈഡന്‍ ഈ വാഗ്ദാനം നല്‍കിയതെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വാഗ്ദാനം നടപ്പിലാക്കാന്‍ കഴിയുകയില്ല എന്ന് ബൈഡന് അറിയാമായിരുന്നു.

ഭരണത്തിലെത്തിയപ്പോള്‍ യു.എസ്.-മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണം ബൈഡന്‍ നിര്‍ത്തി വയ്പിച്ചു. ട്രമ്പിന്റെ ദി മെയന്‍ ഇന്‍മെക്‌സിക്കോനയവും റദ്ദു ചെയ്തു നാടു കടത്തുന്ന നിയമത്തിന് നൂറ് ദിവസത്തെ താല്‍ക്കാലിക നിലനില്‍പ് ഇല്ലായ്മയും ഏര്‍പ്പെടുത്തി. എന്നാല്‍ ഫലത്തില്‍ ഇപ്പോള്‍ ഈ സേവനം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കസ്റ്റഡിയില്‍ എടുക്കുന്ന കുടിയേറ്റക്കാരെ അവരുടെ ഓരോരുത്തരുടെയും കാര്യത്തില്‍ തീരുമാനം എടുക്കുന്നതുവരെ മെക്‌സിക്കോയുടെ വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അഭയം ആവശ്യപ്പെട്ട കുടിയേറ്റക്കാരില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നവരെ യു.എസിലേയ്ക്ക് കടത്തി വിടുകയും അപേക്ഷ നിരസിച്ചവരെ അവരുടെ നാടുകളിലേയ്ക്ക് തിരിച്ചയയ്ക്കുകയുമാണ് ചെയ്യുന്നത്. ഇതു നടപടി മൂലവും കുടുംബങ്ങള്‍ ശിഥിലമാക്കപ്പെടുന്നുണ്ട്.

ബൈഡന്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ ഒന്‍പത് മാസങ്ങളില്‍ 13 ലക്ഷം കുടിയേറ്റക്കാരെയാണ് കസ്റ്റഡിയില്‍ എടുത്തത്. 2012 ലും 2020ലും ഇതേ കാലയളവില്‍ ശരാശരി 5,40,000 പേരെ മാത്രമേ കസ്റ്റഡിയില്‍ എടുത്തുള്ളൂ. ഇപ്പോഴത്തെ (2021ലെ) കണക്ക് ഇതിന്റെ മൂന്നിരട്ടിയില്‍ അധികമാണ്.

2021ലെ അറസ്റ്റുകളില്‍ 3,67,000 കുടിയേറ്റക്കാര്‍ ഹെയ്റ്റി വെനീസ്വല, ഇക്വഡോര്‍, ക്യൂബ, ബ്രസീല്‍ എന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബാക്കി ഹോണുരാസ്-3,0900, ഗ്വോട്ടിമാല-2,79,000, അല്‍ സാല്‍വഡോര്‍-96,000 എന്നിവിടങ്ങളില്‍ നിന്നുള്ളവരും ശേഷിച്ച ഏതാണ്ട് 7 ലക്ഷം പേരെ മെക്‌സിക്കോയില്‍ നിന്നുള്ളവരുമാണ്.
യു.എസ്.- മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റം ഇപ്പോള്‍ ഗ്ലോബല്‍ ആയിരിക്കുകയാണെന്ന് ഒരു സ്വതന്ത്ര ഇമിഗ്രേഷന്‍ കണ്‍ടള്‍ട്ടന്റായ ക്രിസ് റേമണ്‍ പറഞ്ഞു.

അസാധാരണമായ കുടിയേറ്റ ശ്രമങ്ങളുടെ ബാഹുല്യം ഭരണകൂടത്തിന് പല ആപല്‍ സന്ധികളും സൃഷ്ടിച്ചിരിക്കുകയാണ്. കൂട്ടിന് ആരും ഇല്ലാതെ എത്തുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു. ഇവരെ ബോര്‍ഡര്‍ പെട്രോള്‍ ടെന്റുകളില്‍ കുത്തി നിറയേണ്ടി വന്നു. അതിര്‍ത്തി കടന്നെത്തുന്ന മധ്യ അമേരിക്കന്‍ കുടുംബസംഘങ്ങള്‍ വേനലില്‍ യു.എസ്. ഏജന്റുമാരെ അത്ഭുതപ്പെടുത്തി. സെപ്തംബറില്‍ എത്തിയ  1,5,000 പേരില്‍ കൂടുതലും  ഹെയ്റ്റിക്കാരായിരുന്നു. ഇവരെ തയ്യാറാക്കിയിട്ടില്ലാത്ത ഒരു ഡെല്‍റിയോ ക്യാമ്പിലേയ്ക്ക് നീക്കിയത് ഏറെ കുഴപ്പങ്ങള്‍ക്കും തീരെ പരുക്കമായ അധികൃതരുടെ പെരുമാറ്റത്തിനും കാരണമായി. ബോര്‍ഡര്‍ പെട്രോള്‍ ഏജന്റുമാര്‍ കുതിരപുറത്തെത്തി അച്ചടക്കപാലനത്തിന് ശ്രമിച്ചത് രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചു വരുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക