Image

പാകിസ്ഥാന്റെ വിജയം ആഘോഷിച്ച പെണ്‍കുട്ടികള്‍ക്കെതിരെ യുഎപിഎ

ജോബിന്‍സ് Published on 27 October, 2021
പാകിസ്ഥാന്റെ വിജയം ആഘോഷിച്ച പെണ്‍കുട്ടികള്‍ക്കെതിരെ യുഎപിഎ
കശ്മീരില്‍ വനിതാ ഹോസ്റ്റലില്‍ ലോകകപ്പ് ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കെിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ആഘോഷപരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും ഷേറെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളാണ് പാക് വിജയം ആഘോഷിച്ചത്. വിദ്യാര്‍ത്ഥികള്‍ പാക് അനുകൂല മുദ്രവാക്യം വിളിക്കുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

വിദ്യാര്‍ഥികള്‍ക്ക് നേരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചുമത്തിയതിനെതിരെ കശ്മീരി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക