Image

തിരുവനന്തപുരം മേയറെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷം നിയമസഭയില്‍

ജോബിന്‍സ് Published on 27 October, 2021
തിരുവനന്തപുരം മേയറെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷം നിയമസഭയില്‍
തിരുവനന്തപുരം നഗരസഭയില്‍ നടന്ന നികുതി വെട്ടിപ്പിനെ കുറിച്ച് തദ്ദേ ഭരണ സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ചോദിച്ചെങ്കിലും അനുമതി ലഭിച്ചില്ല. മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം നടത്തിയത്. അഴിമതിയുടെ കാര്യത്തില്‍ ഭരണകക്ഷിക്ക് ഇരട്ട ചങ്കാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

നികുതി വെട്ടിപ്പ് കേസിലെ പ്രതികള്‍ രാഷ്ട്രീയ സ്വാധീനം കൊണ്ട് രക്ഷപെടുകയാണെന്നും മേയര്‍ക്ക് പ്രായം മാത്രമല്ല ജനാധിപത്യബേധവും കുറവാണെന്ന് പ്രതിപക്ഷ വിമര്‍ശനമുണ്ടായി. സമരം ചെയ്യുന്ന കൗണ്‍സിലര്‍മാരുടെ മുന്നില്‍ സ്‌ക്രീന്‍ വെച്ച് മേയറുടെ പ്രസംഗം കാണിച്ച് പ്രകോപനം സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷം പറഞ്ഞു. 

എന്നാല്‍ നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അന്വേഷണം ആരംഭിച്ചെന്നും 13 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും നാല് പേരെ അറസ്റ്റ് ചെയ്തതായും മറുപടി പറഞ്ഞ മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക