Image

ജമ്മുകാശ്മീരില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

ജോബിന്‍സ് Published on 28 October, 2021
ജമ്മുകാശ്മീരില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു
പാക് പിന്തുണയോടെ കാശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥായകുന്ന സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കി സൈന്യം. ബാരാമുള്ളയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചും. സുരക്ഷാ ഉദ്യോഗസ്ഥനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈന്യം ഇയാളെ വധിച്ചത്.

കുല്‍ഗാം സ്വദേശിയായ ജാവിദ് അഹമ്മദ് വാനിയെയാണ് സൈന്യം വധിച്ചത്. കുടിയേറ്റ തൊഴിലാളികളെ വധിച്ച ഭാകരന്‍ ഗുല്‍സാറിന്റെ പങ്കാളിയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി കുടിയേറ്റ തൊഴിലാളികളായിരുന്നു ഇവിടെ കൊല്ലപ്പെട്ടത്. 

സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ ഇവിടെ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. അതിനിടെ  ജമ്മുകശ്മീരിലെ ബന്ദിപ്പോറയില്‍ കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ആറ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. 

സൈന്യത്തിന് നേരെ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി സ്വകാര്യ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാശ്മീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മടങ്ങിയതിന് പിന്നാലെയാണ് ബന്ദിപ്പോറയിലെ ഗ്രനേഡ് ആക്രമണമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക