Image

മോദിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച

ജോബിന്‍സ് Published on 28 October, 2021
മോദിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച
ഭാരതത്തിലെ ക്രൈസ്തവ സമൂഹം പ്രതിക്ഷയോടെ കാത്തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടക്കും. കേരളാ കത്തോലിക്കാ മെത്രാന്‍ സമിതിയിയാണ് വത്തിക്കാനെ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. 

ഈ കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും തമ്മിലും ഇന്ത്യയും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ഉണര്‍വും ഊര്‍ജവും പകരുന്നതാവുമെന്നും കെസിബിസി പ്രതീക്ഷ പ്രകടിപ്പിച്ചു. റോമില്‍ രാവിലെ 8 : 30 നാണ് കൂടിക്കാഴ്ച. (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12)

ജി-20 ഉച്ചകോടിക്കായി നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തുന്നത്. ഇതിന് മുമ്പ് 2000 ത്തിലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പോയി അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

കൂടിക്കാഴ്ചയില്‍ മാര്‍പാപ്പയെ മോദി ഇന്ത്യയിലേയ്ക്ക് ക്ഷണിക്കണമെന്നാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ആഗ്രഹം. ഇക്കാര്യം സിബിസിഐ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
Tom Abraham 2021-10-28 19:44:20
Hope with prayers that this Modi visit would help Faith of both religions, Hinduism and Christianity.- as well secularism.
Mr Catholic 2021-10-28 22:38:11
Prayers for both leaders
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക