Image

വി.ഡി സതീശന് ഇനി സെഡ് കാറ്റഗറി സുരക്ഷ ഇല്ല

ജോബിന്‍സ് Published on 28 October, 2021
വി.ഡി സതീശന് ഇനി സെഡ് കാറ്റഗറി സുരക്ഷ ഇല്ല
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തി. ഇതു വരെ നല്‍കി വന്നിരുന്ന സെഡ് കാറ്റഗറി സുരക്ഷ ഇനി മുതല്‍ ഉണ്ടാവില്ല പകരം വൈ പ്ലസ് കാറ്റഗറി സുരക്ഷയായിരിക്കും നല്‍കുക. 

സംസ്ഥാനത്തെ സുരക്ഷാ അവലോകന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും സെഡ് പ്ലസും മന്ത്രിമാര്‍, സ്പീക്കര്‍ , ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ക്കും സെഡും പ്രതിപക്ഷ നേതാവിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയുമാണ് നല്‍കുക. 

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സെഡ് കാറ്റഗറി സുരക്ഷയായിരുന്നു നല്‍കിയത്. അദ്ദേഹം മാറി സതീശന്‍ വന്നതോടെ ഇത് തുടരുകയായിരുന്നു. മുന്‍ ആഭ്യന്തരമന്ത്രിയായതിനാലാണ് രമേശ് ചെന്നിത്തലയ്ക്ക് സെഡ് കാറ്റഗറി നല്‍കിയിരുന്നത്. 

സെഡ് കാറ്റഗറിയില്‍ പൈലറ്റും എസ്‌കോര്‍ട്ടും ഒപ്പം അഞ്ച് പോലീസുകാരും ഉണ്ടാവും എന്നാല്‍ സതീശന് ഇനി എസ്‌കോര്‍ട്ട് ഉണ്ടാവില്ല. പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് സതീശന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍ എന്നീ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും സെഡ് കാറ്റഗറി സുരക്ഷയാണുള്ളത്. 

ചെന്നിത്തലയ്ക്ക് വൈ പ്ലസ് സുരക്ഷയാണ്. മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും സെഡ് കാറ്റഗറി സുരക്ഷയുണ്ട്. സിപിഎം നേതാവ് പി.ജയരാജന് വൈ പ്ലസ് സുരക്ഷയാണ് ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക