Image

ശ്വേത മേനോന്റെ ' മാതംഗി ' ചിത്രീകരണം പുരോഗമിക്കുന്നു

ജോബിന്‍സ് Published on 28 October, 2021
ശ്വേത മേനോന്റെ ' മാതംഗി ' ചിത്രീകരണം പുരോഗമിക്കുന്നു
ശ്വേത മേനോന്‍ നായികയായി എത്തുന്ന 'മാതംഗി ' എന്ന ചിത്രം താമസിയാതെ
 പ്രേക്ഷകരിലേയ്‌ക്കെത്തും . ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കണ്ണൂരിലാണ് ചിത്രീകരണം നടക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നു തുടങ്ങിയതോടെ ശ്വേതയുടെ പ്രണയ ചിത്രത്തിനായുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 

ഗ്രാമീണ പശ്ചാത്തലത്തില്‍ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം.  പ്രണയ ചിത്രത്തില്‍, ഇതുവരെ കാണാത്ത മെയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാ മേനോന്‍ എത്തുന്നത്.

ഋഷി പ്രസാദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം വൈറ്റല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെ.കെ നായര്‍ ആണ് നിര്‍മ്മിക്കുന്നത്. റിയാസ്ഖാന്‍, കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയന്‍, വിഹാന്‍, സുനിത ധന്‍രാജ്, രശ്മി ബോബന്‍, പ്രിയങ്ക, കെ.പി സുരേഷ്‌കുമാര്‍, ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക