Image

നീറ്റ് ഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി അനുമതി

Published on 28 October, 2021
നീറ്റ് ഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി അനുമതി
നീറ്റ് ഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് സുപ്രീംകോടതി അനുമതി. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കാന്‍ എന്‍ ടി എയ്ക്ക് അനുമതി നല്‍കിയത്.

ഫല പ്രഖ്യാപനം തടഞ്ഞ മുംബൈ ഹൈക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ തെറ്റായ ഉത്തരക്കടലാസ് നല്‍കിയത് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആണ് പരീക്ഷാ ഫലം ഹൈക്കോടതി തടഞ്ഞത്.

വീണ്ടും പരീക്ഷ വേണം എന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം.എന്നാല്‍ 2 വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 16 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കരുതെന്നായിരുന്നു സുപ്രീം കോടതി നിലപാട്. ആക്ഷേപം ഉന്നയിച്ച വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അവര്‍ക്ക് കൂടി ഉതകുന്ന നടപടി കൈകൊള്ളാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക