Image

ലഹരിപ്പാര്‍ട്ടി കേസില്‍ 25 ദിവസത്തിനുശേഷം ആര്യന്‍ ഖാന് ജാമ്യം

Published on 28 October, 2021
ലഹരിപ്പാര്‍ട്ടി കേസില്‍ 25 ദിവസത്തിനുശേഷം ആര്യന്‍ ഖാന് ജാമ്യം
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ഒക്ടോബര്‍ രണ്ടിനാണ് സുഹൃത്ത് അബ്ബാസ് മെര്‍ച്ചന്റിനും മറ്റുള്ള കുറ്റാരോപിതര്‍ക്കുമൊപ്പം ആര്യന്‍ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാന്‍ അറസ്റ്റിലായി 25 ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് ജാമ്യം ലഭിക്കുന്നത്. കഴിഞ്ഞ ദിവസവും ആര്യന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിച്ചിരുന്നു. വാദം കേള്‍ക്കുന്നതിനായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

"അറസ്റ്റ് ചെയ്യപ്പെട്ട ഒരു വ്യക്തിയേയും അറസ്റ്റിന്റെ കാരണം അറിയിക്കാതെ തടവിലിടാന്‍ കഴിയില്ല, അങ്ങനെയുള്ള ഒരാള്‍ക്ക് ഇഷ്ടമുള്ള ഒരു അഭിഭാഷകനെ സമീപിക്കാന്‍ അവകാശമുണ്ട്" എന്നും കഴിഞ്ഞ ദിവസം ആര്യന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി പറഞ്ഞു.

ജസ്റ്റിസ് നിതിന്‍ സാംബ്രെയുടെ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. അതേസമയം കേസിലെ മുഖ്യ സാക്ഷിയും, സ്വകാര്യ ഡിറ്റക്ടീവുമായ കിരണ്‍ ഗോസാവിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.

കിരണ്‍ ഗോസാവി സമീര്‍ വാംഖഡെയുടെ സഹായിയാണെന്നും എന്‍.സി.ബി കേസുകളില്‍ ഇടനിലക്കാരനായി നിന്ന് കോടികള്‍ തട്ടുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക