Image

മരക്കാര്‍, ടീസര്‍ പുറത്ത്

Published on 24 November, 2021
മരക്കാര്‍, ടീസര്‍ പുറത്ത്
പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ സിനിമ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ ടീസര്‍ റിലീസ് ചെയ്ത് അണിയറപ്രവര്‍ത്തകര്‍. 

 20 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. വന്ന പോലെ ടീസര്‍ പോയെന്നാണ് ആരാധകരുടെ പക്ഷം. ചിത്രത്തില്‍ സൗണ്ട് ട്രാക്ക് ചെയ്തിരിക്കുന്നത് രാഹുല്‍ രാജ് ആണ്. 

സിനിമ ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തും.

ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ ചിത്രം തിയറ്ററില്‍ എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ചിത്രത്തില്‍ കുഞ്ഞാലി മരക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.


 

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക