America

ഇന്ത്യ പ്രസ്‌ക്ലബ് ഒൻപതാം കോൺഫറൻസ്: പിന്നാമ്പുറത്ത് കണ്ടതും കേട്ടതും (ജോര്‍ജ് തുമ്പയില്‍)

Published

on

ചില മനുഷ്യരുണ്ട് ഭൂമിയില്‍, അവരുടെ ജീവിതവും വീക്ഷണങ്ങളും, പ്രവൃത്തിയും സമൂഹത്തെ അതിയായി സ്വാധീനിക്കുകയും, നമുക്ക് ചുറ്റുമുള്ള ഓരോ പ്രവര്‍ത്തികളിലും അവരുടെ വെളിച്ചം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. അമേരിക്കയിലെ സാംസ്‌കാരിക രംഗത്ത് നിലനില്‍ക്കുന്ന അത്തരം മനുഷ്യരെക്കുറിച്ചാണ് ഈ കുറിപ്പ്. ഒരിടത്തു മാത്രം നിലനില്‍ക്കാതെ ലോകമെമ്പാടുമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്കും ജീവിതങ്ങളിലേക്കും അവര്‍ കടന്നു ചെല്ലും. സാമൂഹ്യ, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളിലെ അതുല്യ പ്രതിഭാധനരായി ശോഭിച്ച് നില്‍ക്കുന്ന അത്തരം മനുഷ്യര്‍ നമ്മുടെ സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും പൊതു സ്വത്താണ്.
അവരെക്കുറിച്ച് അറിയേണ്ടത്തും പറയേണ്ടതും നമ്മുടെ കടമയാണ്.

ഇന്‍ഡ്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ വച്ച് നവംബര്‍ 11 മുതല്‍ 13 വരെ നടന്ന കോണ്‍ഫറന്‍സിന് ചുക്കാന്‍പിടിച്ചവരാണ് അവര്‍. ഒട്ടേറെപ്പേര്‍ കോണ്‍ഫറന്‍സിനായി പ്രയത്‌നിച്ചു. നമ്മുടെ സംവേദനശീലങ്ങളെ തലകീഴ്‌മേല്‍ മറിക്കുകയും ആദരവിന്റെയും, വിനയത്തിന്റെയും അന്തര്യാമിയായ ചാരുതയും, ചരിത്രകാരന്റെ നിര്‍മ്മലതയും, കലാകാരന്റെ വേദനയുമൊക്കെയുള്ള, പല ശീലുകളും കോണ്‍ഫറന്‍സില്‍ അരങ്ങേറി. 9-ാമത് വാര്‍ഷിക കോണ്‍ഫറന്‍സിന്റെ ഈ വിളവെടുപ്പ്, സന്തോഷഭരിതമായ രംഗങ്ങളിലൂടെയും, ആശങ്കപ്പെടുത്തുന്ന ഓര്‍മ്മപ്പെടുത്തലുകളുമായി പരിണമിക്കുന്നതും നാം കണ്ടതാണ്. നവീനമായ മാധ്യമരൂപങ്ങളുടെ പത്ര/മാസിക/ടെലിവിഷന്‍/ഓണ്‍ലൈന്‍ ആവിര്‍ഭാവവും, വളര്‍ച്ചയും, നൂതന പ്രവണതകളുമൊക്കെയായി, മാധ്യമ വിമര്‍ശന ത്തിന്റെയും, വൈജ്ഞാനിക ഭാവങ്ങളുടെയും, വികാസ പരിണാമ ഗാഥകള്‍ എന്നിവയുടെ പ്രദര്‍ശന വേദിയെന്ന നിലയിലാണ് ഇന്‍ഡ്യ പ്രസ് ക്ലബിന്റെ ഈ കോണ്‍ഫറന്‍സിനെ നാം നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ ഈ രംഗത്തെ മുടിചൂടാമന്നന്മാരായ ചിലരെ ഓര്‍ക്കാതിരിക്കുവാന്‍ കഴിയുകയില്ല.



ഈ പ്രസ്ഥാനത്തിന്റെ തലപ്പത്ത് ഇരുന്ന്, ഇതിനെ നയിച്ച ബിജു കിഴക്കേക്കുറ്റിനെയാണ് ആദ്യം ഞാൻ സമീപിച്ചത്. 'ഒന്നിനും ഒരു കുറവുണ്ടായില്ല്യ ' (ഇത് മുമ്പെങ്ങോ കേട്ടിട്ടുള്ളതുപോലെ)

ചിക്കാഗോയിലും ന്യൂജേഴ്‌സിയിലും എത്രയോ കോണ്‍ഫറന്‍സുകള്‍ നടന്നിരിക്കുന്നു. ക്‌നാനായ കോണ്‍ഫറന്‍സ് ഉള്‍പ്പെടെ ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ ജനകീയ പ്രസ്ഥാനങ്ങളുള്‍പ്പെടെ എല്ലാം വിജയിച്ചു. പങ്കെടുക്കുന്ന ആള്‍ക്കാരുടെ വലിപ്പത്തിലല്ല. എത്ര പേര്‍ക്ക് എഴുത്തും വായനയും സംവേദന ശൈലിയുമറിയാം എന്നതിനെക്കൂടി ഉദ്ദേശിച്ചാണ് കോണ്‍ഫറന്‍സുകള്‍ വിജയിക്കുന്നത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.യെ വിളിച്ചു. സന്തോഷകരമായി സമ്മേളനത്തില്‍ പങ്കെടുത്തു. എല്ലാവരോടും കുശലാന്വേഷണം നടത്തി. ഗൗരവതരമായ ചര്‍ച്ചകളില്‍ വിസ്മയത്തോടു കൂടി മാത്രമേ അദ്ദേഹത്തെ കാണാനാവൂ. ജനാധിപത്യത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് പറഞ്ഞ് പ്രേമചന്ദ്രന്‍ വാചാലനായി. പാലാ എം.എല്‍.എ മാണി സി. കാപ്പനും കഥകള്‍ മെനഞ്ഞ് മനുഷ്യരെ കയ്യിലെടുത്തു. അങ്കമാലി എം.എല്‍.എ റോജി എം. ജോണും ചടുലമായി ചര്‍ച്ചകളില്‍ പങ്കെടുത്തു.

വിവിധ മേഖലകളിലുള്ള മാധ്യമ സുഹൃത്തുക്കളും എല്ലാ സുഹൃദ് സംഘങ്ങളിലും ഭാഗഭാക്കായി. എല്ലാവര്‍ക്കും പറഞ്ഞുവെച്ചതും, വയ്ക്കാത്തതുമായ എല്ലാ കാര്യങ്ങളും ചെയ്തു. സ്‌പോണ്‍സര്‍മാര്‍ കൂടുതലും, കുടുംബത്തില്‍ പെട്ടവര്‍ ആയിരുന്നു. ബിസിനസുമായി ബന്ധപ്പെട്ടവരെ സുനില്‍ ട്രൈസ്റ്റാറും, ഷിജോ പൗലോസും, ജീമോന്‍ ജോര്‍ജ്ജും പങ്കെടുപ്പിച്ചു. ഗ്യാസ് സപ്ലൈ രംഗത്തുള്ളവരെയും, ഞാന്‍ അറിയുന്നവരേയും, എന്നെ അറിയുന്നവരുമായ എല്ലാവരുടെയും സഹകരണം ഉണ്ടായിരുന്നു. പ്രസ് ക്ലബിന് ദോഷം വരുത്തുന്ന ഒന്നും ചെയ്യില്ല.  ഹൂസ്റ്റണ്‍ ചാപ്റ്ററില്‍ നിന്നാണ് കൂടുതല്‍ പേര്‍ എത്തിയത്. വാഗ്വാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ നോർത്ത് അമേരിക്കയിൽ നിന്ന് മാധ്യമ പ്രവർത്തകരെല്ലാം എത്തി.



യഥാര്‍ത്ഥത്തില്‍ നല്ല പ്രവര്‍ത്തനശേഷി ഉണ്ടെങ്കില്‍ തന്നെയും കര്‍മ്മരംഗത്തേക്കിറങ്ങാന്‍ പലരും മടിക്കാറുണ്ട്. എനിക്കിതിന് കഴിയുമോ? ഞാന്‍ ഇതില്‍ പരാജയപ്പെട്ടാല്‍ പരിഹാസപാത്രമാകില്ലേ. ആവുകയില്ല എന്ന സംശയങ്ങള്‍ നമ്മെ ഒരിക്കലും കീഴ്‌പ്പെടുത്തരുത്. മറ്റുള്ളവര്‍ക്കുള്ള എല്ലാ ശേഷികളും എനിക്കുമുണ്ട് എന്നുറച്ച് വിശ്വസിക്കുക. വ്യക്തമായൊരു ലക്ഷ്യം മുന്നില്‍ വയ്ക്കുകയും, ഉന്മേഷത്തോടെ അത് നേടാന്‍ തളരാതെ പ്രവര്‍ത്തിക്കുകയും വേണം. താല്കാലികമായുണ്ടാകാവുന്ന ചെറിയ തിരിച്ചടികളെ അവഗണിക്കണം.

ഒരു മാധ്യമപ്രവര്‍ത്തകന്റെ ചടുലതയും സൂക്ഷ്മവുമായ ദൃഷ്ടികളിലൂടെ, പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ചുരുളുകളിലൂടെ, ഭാഷയെയും സംസ്‌ക്കാരത്തെയും നോക്കിക്കാണുന്ന ജനറല്‍ സെക്രട്ടറി ആയി സുനില്‍ ട്രൈസ്റ്റാര്‍ (സാമുവല്‍ ഈശോ) കോണ്‍ഫറന്‍സിന്റെ ആദ്യവസാനം വരെ ശോഭിച്ചു. മലയാളത്തിന്റെ ഭാവി പുരോഗതിയുടെ ദിശ ഏതായിരിക്കണം എന്ന് തീരുമാനിക്കേണ്ടതും ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകളില്‍ ആണ്. പ്രസിഡന്റ് ബിജു പൂര്‍ണ്ണമായും അതിഥികളുടെ സൗകര്യങ്ങളിലും അവരെ ടേക്ക് കെയര്‍ ചെയ്യേണ്ട കാര്യങ്ങളിലും യത്‌നിച്ചു.  ഉത്തരവാദിത്വങ്ങള്‍ ഒരു പരിധിവരെ ഏറ്റെടുത്തു. ചെയ്യുന്നത് ഏത് കാര്യമായാലും അതില്‍ ചിട്ട വേണം. സമയക്ലിപ്തത പാലിക്കുന്നത് പ്രധാനം. കൂടുതല്‍ ജോലി ചെയ്ത് തീര്‍ക്കേണ്ടതുണ്ടെങ്കില്‍ അതിന് പ്രായോഗികമായി ടൈംടേബിള്‍ മനസില്‍ കണ്ട് മുന്‍പോട്ട് പോകണം. മീഡിയാ ലോജിസ്റ്റിക്‌സില്‍ ഇതുപോലെയുള്ള ഒട്ടനവധി രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ട് കാര്യങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനായി.



പ്രസിഡന്റ്, സെക്രട്ടറി ട്രഷറാര്‍ എന്നിവര്‍ ഒന്നിച്ചാണ് നീങ്ങിയത്. അഡൈ്വസറി ബോര്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയും ഉണ്ടായിരുന്നു. ആറ് മാസങ്ങളുടെ സംഘര്‍ഷം, നന്നായി പരിണമിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കൂടുതല്‍ ഇന്‍വോള്‍വ്‌ ആക്കാന്‍ ശ്രമിച്ചു. ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുമായി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒരിടത്തും യാതൊരു പരാതിയും ഉണ്ടായില്ല.

ഓഡിയോ വിഷ്വല്‍ സ്റ്റേജ് സൂപ്പര്‍ ആയി. 154 പേജുള്ള സുവനീര്‍ പ്രസിദ്ധീകരിച്ചു. 1200-ല്‍ പരം കോണ്‍ഫറന്‍സിനെ സംമ്പന്ധിക്കുന്ന പടങ്ങള്‍ പ്രസിദ്ധപ്പെടുത്തി. 2 ദിവസത്തെ കണ്‍വന്‍ഷന്റെ മുഴുവന്‍ സമയം വീഡിയോ പ്രസിദ്ധീകരിച്ചു. ഡൊമിനിക്ക് ചൊള്ളമ്പേല്‍ ചിത്രങ്ങള്‍ എടുത്തു. വീഡിയോ എടുത്തത് സജി ജേക്കബും, കോ-ഓര്‍ഡിനേറ്റ് ചെയ്തത് അനില്‍ മറ്റത്തിക്കുന്നേലും ഫാന്‍സി ഡിജിറ്റലിനുവേണ്ടി. ഇന്‍ഡ്യാ പ്രസ് ക്ലബ്ബിനുവേണ്ടി ഒരു ചാനലും ഉണ്ടാക്കി. പുതിയ മാധ്യമരൂപങ്ങളുടെ ആവിര്‍ഭാവവും, വളര്‍ച്ചയും, നൂതന പ്രവര്‍ത്തനങ്ങള്‍, മാധ്യമ വിമര്‍ശനത്തിന്റെയും, വൈജ്ഞാനികവും വികാസപരിണാമവുമായ അഭിരുചി സംഘട്ടനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവേദിയെന്ന നിലയിലാണ് ഇന്‍ഡ്യാ പ്രസ് ക്ലബ് അംഗങ്ങള്‍ ഈ കോണ്‍ഫറന്‍സിനെ നോക്കിക്കണ്ടത്.

മറ്റൊരാള്‍ തുടങ്ങട്ടെ, ഞാന്‍ പിന്നാലെ കൂടികൊള്ളാം എന്ന ഒരു സമീപനമാണ് മിക്കവര്‍ക്കും. എന്തുകൊണ്ട് എനിക്ക് മുന്‍കൈ എടുത്തുകൂടാ എന്ന് സ്വയം ചോദിക്കുക. പരാജയഭീതി നമ്മെ പിന്‍തിരിപ്പിക്കരുത് എന്നതാണ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജിന്റെ രീതി. മാധ്യമ ജീവിത വിജയത്തിന് സഹായകരമായ ചില ശീലങ്ങളെപ്പറ്റിയാണ് ഇന്‍ഡ്യ പ്രസ്‌ക്ലബ്ബ് പറഞ്ഞത്. പ്രതിസന്ധികളെ നേരിടുവാനുള്ള സ്‌ഥൈര്യം, പുതിയ ചാലുകളിലൂടെ ചിന്തിക്കുവാനുള്ള കഴിവ്, പക്വത, യുക്തി, ഉത്സാഹം അല്പം അപായ സാധ്യത ഉള്ള കൃത്യങ്ങള്‍ ചെയ്യാനുള്ള മനസ്ഥിതി, പൊതുവിജ്ഞാനത്തോട് ആഭിമുഖ്യം തുടങ്ങിയവയൊക്കെ ഇവിടെ നടന്ന 2 ദിവസ കോണ്‍ഫറന്‍സില്‍ വെളിവായി. കോണ്‍ഫറന്‍സിലെ അക്കോമൊഡേഷനും ഭക്ഷണവും റെഡി ആയാല്‍ 75% ഓക്കെ ആയി. തുടക്ക ദിവസം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ഹോട്ടലിലെ സ്റ്റേ തുടങ്ങുന്നത്. 10 മണി കഴിഞ്ഞപ്പോള്‍ മുതല്‍ താക്കോല്‍ കൊടുത്തു തുടങ്ങി. കോവിഡിന് ശേഷം നടക്കുന്ന മാസ്‌ക്ക് ഇല്ലാതെ ആദ്യ പരിപാടി. അതിഥികള്‍ക്ക് പറഞ്ഞതും പറയാത്തതും കൊടുത്തു. എല്ലാം പ്രസിഡന്റ് ബിജുവിന്റെ മിടുക്ക്.



കാഴ്ചയിലെ വിലോഭനീയങ്ങളായ സുഖസാന്ദ്രതയില്‍നിന്നും ശാന്തിയോ അശാന്തിയോ പടര്‍ത്തുന്ന മീഡിയാ രംഗത്തെ നാനാര്‍ത്ഥങ്ങളിലേക്ക് പ്രേക്ഷകനെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ യത്‌നിക്കുന്ന വിവിധ തലങ്ങളിലുള്ള മാധ്യമരംഗത്തെ വിദഗ്ധരുടെ അക്ഷീണ പ്രയത്‌നങ്ങള്‍ പ്രവര്‍ത്തിയിലാക്കി  അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായ മധു കൊട്ടാരക്കര . സംസ്‌ക്കാരം വളരണമെങ്കില്‍ പഠിച്ചെഴുതിയ വിശാലവും, വ്യക്തവുമായ കാഴ്ചപ്പാടുള്ള മാധ്യമ രംഗവും വളരണം. അഭിരുചികളില്‍ പൊടുന്നനെ ഒരു വിപ്ലവമുണ്ടാക്കാന്‍ താരതമ്യേന ആര്‍ക്കും കഴിയില്ല. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ട്വിന്റി ഫോറില്‍ തനതായ കാഴ്ചപ്പാടോടെ വാര്‍ത്തകളിലെ വ്യക്തവും സുതാര്യവുമായ ശൈലിയുടെ ഉടമയാണ് മധു. മുന്നോട്ട് നോക്കുമ്പോള്‍ വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട്. കഴിഞ്ഞകാലത്തിന്റെ എല്ലാ ചിത്രങ്ങളും ഭദ്രമായി അടുക്കി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ചിലതിന് മങ്ങല്‍ ഏല്ക്കുമായിരിക്കും. മറ്റ് ചിലത് മായാതെ നില്ക്കും.

ഇന്‍ഡ്യാ പ്രസ്‌ക്ലബ് എല്ലാ കാലങ്ങളിലും ഒരു സൂക്ഷ്മതയും ജാഗ്രതയും കാത്തുസൂക്ഷി ച്ചിട്ടുണ്ട്. ഭാരവാഹികള്‍ക്കൊപ്പവും സംഘടനാ നേതാക്കള്‍ക്കൊപ്പവും, പ്രസിഡന്റ് ബിജുവും, ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാറും, ട്രഷറാര്‍ ജീമോന്‍ ജോര്‍ജുമൊക്കെയുള്ളവരോടും, നാട്ടില്‍നിന്ന് വന്ന അതിഥികള്‍ക്കൊപ്പവുമൊക്കെ 2 ദിവസത്തെ കുടുംബകൂട്ടായ്മയില്‍ പങ്കെടുത്തു. എല്ലാവരും പരസ്പര സ്‌നേഹം പങ്കുവെച്ചു. കോവിഡ് എന്ന മഹാമാരി വന്നപ്പോള്‍ ഏറ്റവും ആകുലപ്പെട്ടവരാണ് നമ്മള്‍. ലോകമാസകലം ആടിയുലഞ്ഞ് നില്ക്കുമ്പോള്‍ അമേരിക്ക ആ പ്രതിസന്ധി ഘട്ടത്തെ നേരിട്ടത് അച്ചടക്കത്തിലൂടെയാണ്. അതിജീവിച്ചും അതിവേഗത്തിലും, വാക്‌സിന്‍ എടുത്തും നാം മുന്നിലെത്തി. പ്രസ് ക്ലബ് അംഗങ്ങളായ നമ്മള്‍ ആറടി മണ്ണിനെ വിസ്മരിച്ച് മുന്നേറി.

അമേരിക്കയില്‍ 2004 മുതല്‍ 2021 വരെ, 50 സംസ്ഥാനങ്ങളെയും കോര്‍ത്തിണക്കി ഈ സൗഹൃദ കൂട്ടായ്മ ഇന്‍ഡ്യ പ്രസ് ക്ലബ് വളര്‍ന്ന് പന്തലിച്ചു. ശരിയോ തെറ്റോ എന്നത് കാലം തെളിയിക്കും. സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. പുതിയ തലമുറയെ കൂടി ഉള്‍പ്പെടുത്താന്‍ ഇംഗ്ലീഷും ഉള്‍പ്പെടുത്തി, ഒരു പുതിയ പരിവര്‍ത്തനം ഉണ്ടാവേണ്ടിയിരിക്കുന്നു.

ആശയവിനിമയം ചെയ്യാതെ മനുഷ്യന് ജീവിക്കാനാവില്ല. ജീവിതോപാധിയാണ് ഭാഷ. അതിന്റെ ഉപകരണമാണ് സമ്പര്‍ക്ക മാധ്യമങ്ങള്‍. അവയില്‍ ഏറ്റവും പ്രധാനം അച്ചടി/ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. അവയില്‍ പ്രധാനം ദിനപത്രം. ഇന്‍ഡ്യാ പ്രസ് ക്ലബിന്റെ ഫൗണ്ടര്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് അംഗവും, ഈ മലയാളി ചീഫ് എഡിറ്ററുമായ ജോര്‍ജ് ജോസഫിന്റേതാണ് ഈ കമന്റ്. മാനവിക ബുദ്ധിയുടെ ശക്തി അപരിമേയമാണ്.

ഇന്‍ഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഫൗണ്ടര്‍ സെക്രട്ടറിയും, അഡൈ്വസറി ബോര്‍ഡ് അംഗവും, അമേരിക്കന്‍ മലയാളി ചീഫ് എഡിറ്ററുമായ റെജി ജോര്‍ജ് നിശബ്ദ സേവനത്തിലൂടെയാണ് ശ്രദ്ധേയനായത്.. പ്രോഗ്രാം മാനേജ്‌മെന്റ്, സ്റ്റേജ് മാനേജ്‌മെന്റ്, ടൈം മാനേജ്‌മെന്റ് തുടങ്ങിയവക്ക്   റെജിയുടെ മേല്‍നോട്ടം ഉണ്ടായിരുന്നു. സമര്‍പ്പണ ബുദ്ധിയാണ് റെജിയുടെ കഴിവ്. സ്വന്തം പ്രവര്‍ത്തിയെ സമീപിക്കുന്നത് സമര്‍പ്പണബുദ്ധിയോടെയാണ്. അര മനസ്സോടെ ചെയ്യുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥത നിഴലിക്കുന്നുണ്ടാവില്ല. സഹപ്രവര്‍ത്തകര്‍ക്ക് വിശ്വാസം തോന്നുംവിധം പൂര്‍ണ്ണ ശുഷ്‌കാന്തിയോടെ വേണം ചുമതലകള്‍ നിര്‍വഹിക്കുവാന്‍ അതില്‍ റെജി ജോര്‍ജ് നൂറ് ശതമാനം കൂറ് പുലര്‍ത്തി.

സിമി ജസ്റ്റോ (ഏഷ്യാനെറ്റ് യു.എസ്. വീക്ക്‌ലി റൗണ്ട് അപ് ലൈഫ് ആന്റ് ഹെല്‍ത്ത് സെഗ്മെന്റ് കോഓര്‍ഡിനേറ്റര്‍), ആശാ മാത്യു (ആങ്കര്‍ അമേരിക്കന്‍ കാഴ്ചകള്‍ സെഗ്മെന്റ് കോഓര്‍ഡിനേറ്റര്‍), മാത്യു വര്‍ഗീസ് ഇന്‍ഡ്യാ പ്രസ് ക്ലബ് അഡൈ്വസറി ബോര്‍ഡ് അംഗം ഏഷ്യാനെറ്റ് യുഎസ്എ ഓപ്പറേഷന്‍സ് മാനേജര്‍, ഫ്‌ളവേഴ്‌സ് ടി.വിയുടെ ഷാന മോഹന്‍ (അമേരിക്കന്‍ ടി വി പ്രോഗ്രാം ഹോസ്റ്റ്), ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, അനില്‍ ആറന്മുള (പ്രസ്‌ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്) എന്നിവരും പ്രോഗ്രാമുകളില്‍ എം.സി.മാരായി.

ഇത്തരത്തിലുള്ള മനുഷ്യര്‍ ഇനിയും നമുക്കിടയില്‍ രൂപപ്പെടട്ടെ. ഇവരെല്ലാം തന്നെ ഇനിയും കാലങ്ങളോളം മനുഷ്യര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടട്ടെ. മാനവരാശിയുടെ നന്മയ്ക്കും, വളര്‍ച്ചയ്ക്കും ഉതകുന്ന രീതിയില്‍ ഇവരുടെ സംഭാവനകള്‍ ലോകം അറിയട്ടെ. ഓരോ പ്രശ്‌നങ്ങളെയും എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ഇവരെ കണ്ടു ലോകം പഠിക്കട്ടെ.

Facebook Comments

Comments

  1. Observer

    2021-11-29 05:22:50

    പടിക്കു പുറത്തു പോയവർ പോയി. ആർക്കു നഷ്ടം. അവർക്ക് തന്നെ നഷ്ടം. 95 ശതമാനം പേരും പങ്കെടുത്തു. ഏതാനും പേര് വന്നില്ല. വരണമെന്നു നിര്ബന്ധവുമില്ല

  2. ഹലോ മേലെ കാണുന്ന ഒബ്സർവർ, നിങ്ങൾ സൂചിപ്പിച്ച ഈ മൂന്നു പേരുടെ അസാന്നിധ്യം മാത്രമാണോ അവിടെയുള്ളത്? മറ്റ എത്രയോ പ്രഗൽഭരായ പത്ര മാധ്യമ പ്രവർത്തകർ അവിടെ വന്നിട്ടില്ല. അതെന്താ പറയാത്തത്. ഇവിടത്തെ 85% പത്ര മാധ്യമ പ്രവർത്തകരും അവിടെ വന്നിട്ടില്ല. അതിന് ആരെയും കുറ്റം പറയുന്നില്ല. എല്ലാവർക്കും എല്ലായിടത്തും പോകാൻ ഒരിക്കലും സാധ്യമല്ല. തുമ്പയിൽ എഴുതിയിരിക്കുന്നത് അധികവും ഒരു പൊക്കിഎഴുത്തുമാത്രം അതാണല്ലോ ഇവിടുത്തെ മുഖ്യമായ പത്രപ്രവർത്തനം പരസ്പരം ചൊറിയുക. പൊക്കുക. സത്യം എഴുതുന്നവൻ പടിക്കുപുറത്ത്.നിരൂപണം വിമർശനം എന്നൊന്ന് ഇവിടെ ഇല്ലല്ലോ ദീപസ്തംഭം മഹാശ്ചര്യം ആദ്യം എനിക്കും കിട്ടണം പണം. കാര്യമായി ഒന്നും എഴുതാത്തവൻ ചിലപ്പോൾ ഏറ്റവും വലിയ റിപ്പോർട്ടർ എന്ന പേരിൽ സമ്മാനം അടിച്ചു കൊണ്ടു പോയിരിക്കും. ഇവിടെ മാത്രമല്ല പലയിടത്തും കാണാവുന്നതാണ്. ഏതായാലും പ്രസ് ക്ലബ് കാർ അത്യധ്വാനം ചെയ്തു ഒരു മാതിരി തരക്കേടില്ലായിരുന്നു അനവധി വീഡിയോയും ഫോട്ടോകളും കണ്ടതിൽ നിന്ന് പറയുകയാണ്. എല്ലാവിധ ആശംസകളും നേരുന്നു

  3. സത്യൻ

    2021-11-29 02:39:13

    ഏതെങ്കിലും സമ്മേളനത്തിന് എല്ലാവര്ക്കും വരാനാകുമോ? പ്രസ് ക്ലബ് നല്ല നിലയിൽ നടക്കുന്ന സംഘടനയാണ്. പാര വയ്ക്കാൻ നോക്കിയവരൊന്നും വിജയിച്ചിട്ടില്ല. പ്രധാന കാരണം അതിലെ സത്യസന്ധമായ പ്രവർത്തനം.

  4. observer

    2021-11-28 23:29:44

    പി.പി. ചെറിയാനും വന്നില്ല. ജോർജ് കാക്കനാടനെയും കണ്ടില്ല. സണ്ണി മാളിയയ്ക്കൽ എവിടെ പോയി?

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

ന്യൂയോര്‍ക്കില്‍ വെടിവെച്ചു 2 പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു മരണം

എന്റെ ഗ്രന്ഥശാലകൾ.. (ഓർമ്മ: നൈന മണ്ണഞ്ചേരി)

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു

ഫൊക്കാന 'ഭാഷക്കൊരു ഡോളർ' അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല  വിഞ്ജാപനമിറക്കി

മയൂഖം ഫിനാലെ നാളെ (ജനുവരി 22) വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച  സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ  വിദേശകാര്യമന്ത്രി നിർദേശിച്ചു 

അനില്‍ വി. ജോണ്‍ (34) ഇല്ലിനോയിയിൽ അന്തരിച്ചു

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു.

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു

പ്രൊഫ.ജോര്‍ജ് കോശി; നന്മയുടെ പാതയിലേക്ക് തേരു തെളിച്ച ഒരു അദ്ധ്യാപക ശ്രേഷ്ഠന്‍: ശനിയാഴ്ച കോളേജ് അലുംനൈയുടെ അനുസ്മരണം (റ്റിറ്റി ചവക്കാമണ്ണില്‍)

ജൂബിലി വർഷത്തിൽ  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനു നവനേതൃത്വം

ഫ്രാങ്കോ വിധിയിലെ റീ ലേബൽഡ്  റേപ്പ് (Relabeled  Rape) -ജെയിംസ് കുരീക്കാട്ടിൽ

ഡോ. ഈപ്പൻ ഡാനിയേൽ, ജോർജ് ഓലിക്കൽ, റവ. ഫിലിപ്സ് മോടയിൽ പമ്പ അസോസിയേഷൻ സാരഥികൾ

ബോഡി ബാഗിൽ തിരിച്ചു വരുമെന്ന് ബന്ദി നാടകത്തിലെ അക്രമി;   വ്യാജ ക്യുആർ കോഡുകൾ സൂക്ഷിക്കുക 

റേച്ചൽ എ. ജോൺ (69) ന്യൂയോർക്കിൽ  അന്തരിച്ചു 

ആന്റോ വർക്കി ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ പ്രസിഡന്റ്, റോയി ആൻ്റണി സെക്രട്ടറി

കഴിഞ്ഞ വർഷം സാൻഫ്രാൻസിസ്കോയിൽ 650 പേർക്ക് മയക്കുമരുന്ന് മൂലം ജീവൻ നഷ്ടപ്പെട്ടു  

പ്രസിഡന്റ്‌  ബൈഡൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കൂ! (ബി ജോൺ കുന്തറ)

സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി  സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ   'മോം' എന്ന ഹ്രസ്വ ചിത്രം

വൈറ്റ് ഹൌസിൽ ഒരു വർഷം:   പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുമെന്ന് ബൈഡൻ 

View More