Image

വിൻഡ്സർ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ വനിത പ്രസിഡൻ്റായി റാണി താമരപ്പള്ളിൽ ചുമതലയേറ്റു

വിനോദ് കൊണ്ടൂർ ഡേവിഡ് Published on 29 November, 2021
വിൻഡ്സർ മലയാളി അസ്സോസിയേഷൻ്റെ പ്രഥമ വനിത പ്രസിഡൻ്റായി റാണി താമരപ്പള്ളിൽ ചുമതലയേറ്റു
വിൻഡ്സർ/ഒൻ്റാരിയോ: കഴിഞ്ഞ 25 വർഷങ്ങളായി ഒൻ്റാരിയോയിലെ വിൻഡ്സറിലും പരിസര പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ വിൻഡ്സർ മലയാളി അസ്സോസിയേഷൻ്റെ, പ്രഥമ വനിത പ്രസിഡൻ്റായി റാണി താമരപ്പള്ളിൽ തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് മഹാമാരിയിൽ കഴിഞ്ഞ 2 വർഷങ്ങളായി ഞരുങ്ങിയ സംഘടന, ഈ 25 ആം വാർഷികം, വളരെ ആഘോഷമായി നടത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡൻറ് റാണി താമരപള്ളി പറഞ്ഞു.

സാധാരണ  ജനുവരിയിലാണ് പുതിയ ഭാരവാഹികൾ ചുമതലയേൽക്കുന്നത്, പക്ഷേ കോവിഡ് മഹാമാരി കാരണം, ഈ വർഷം ഒക്ടോബറിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുക യാണെന്ന് വൈസ് പ്രസിഡൻറ് ജസ്റ്റിൻ മാത്യു പറഞ്ഞു.
 
സംഘടനയുടെ പ്രസിഡൻറ് റാണി താമരപള്ളിക്കൊപ്പം, വൈസ് പ്രസിഡണ്ടായി ജസ്റ്റിൻ മാത്യുവും, സെക്രട്ടറിയായി അൻവർ സയ്യിദ് മുഹമ്മദും, ട്രഷററായി ബിൻസൺ ജോസഫും, ജോയിൻറ് സെക്രട്ടറിയായി ജിനു ബിജോയിയും, ജോയിൻറ് ട്രഷററായി അനൂപ് ചാമക്കാലയും തിരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെഈ വർഷാവസാന പരിപാടിയായി ക്രിസ്തുമസ് ന്യൂ ഇയർ  ആഘോഷങ്ങൾ കെങ്കേമമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 10ന് മഗ്ഗ്രിഗർ കൊളംബിയൻ ക്ലബിൽ വെച്ച് നടത്താനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. പരിപാടികളുടെ മുഖ്യ ആകർഷണം ജസ്റ്റിൻ മാത്യു സംവിധാനം ചെയ്യുന്ന കോമഡി ഡ്രാമയാണ്.

 2022-ൽ ഇരുപത്തിയഞ്ചാം വാർഷികം ഏപ്രിൽ വളരെ വിപുലമായ പരിപാടികളുമായി ആഘോഷിക്കാനാണ്  സംഘടന തീരുമാനിച്ചിരിക്കുന്നത്.
നാട്ടിൽ നിന്ന് പുതുതായി ഒട്ടനവധിപേർ ഈ കുറഞ്ഞ സമയത്തിനുള്ളിൽ വിൻഡ്സറിലേക്ക് കുടിയേറി പാർത്തിട്ടുണ്ട്. യുവതി യുവാക്കളാണ് കുടിയേറിപ്പാർത്തിട്ടുള്ളവരിൽ അധികവും. അതുകൊണ്ട് യുവജനങ്ങൾക്കായി ബോളിബോൾ ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. കാനഡയിലെയും അമേരിക്കയിലെയും ടീമുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കും, എന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും സംഘടനയിൽ അതിൽ ചേർന്നു പ്രവർത്തിക്കാൻ  ആഗ്രഹമുള്ളവർ, താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളുമായി ബന്ധപ്പെടുക:
റാണി താമരപള്ളിൽ (519)816-6418, ജസ്റ്റിൻ മാത്യു (519) 992 0015, അൻവർ സയ്യിദ് മുഹമ്മദ് 5198166418, ബിൻസൺ ജോസഫ് (519)991 4370

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക