Image

വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു, ബില്‍ പാസാക്കിയത് ചര്‍ച്ചകളില്ലാതെ

Published on 29 November, 2021
വിവാദ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു,  ബില്‍ പാസാക്കിയത് ചര്‍ച്ചകളില്ലാതെ
ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചു. ഇന്ന് രാവിലെ ലോക്‌സഭ പാസാക്കിയ ബില്‍ ഉച്ചയോടെ  രാജ്യസഭയും പാസാക്കുകയായിരുന്നു. ലോക്‌സഭയിലേതുപോലെ ചര്‍ച്ചയില്ലാതെയാണ് രാജ്യസഭയും ബില്‍ പാസാക്കിയത്.

കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മൂന്ന് നിയമങ്ങളും പിന്‍വലിക്കാനുള്ള ഒറ്റവരി ബില്‍ അവതരിപ്പിച്ചത്.

ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍  അനുവദിച്ചില്ല. ഇതോടെ സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു.  രാജ്യസഭയില്‍ അവതരിപ്പിച്ച ബില്ലും ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷബഹളത്തിനിടെ  ഇരു സഭകളിലും ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. മൂന്ന്​ നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ്​ ​െകാണ്ടുവന്നത്​. 
  
 നേരത്തെതന്നെ പാ​ര്‍​ട്ടി​യു​ടെ എ​ല്ലാ എം.പി​മാ​രും സ​ഭ​യി​ല്‍ ഹാ​ജ​രാ​യി​രി​ക്ക​ണ​മെ​ന്ന്​ ബി​ജെ​പി​യും പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സും വി​പ്പ്​​ ന​ല്‍​കിയിരുന്നു.

കാ​ര്‍​ഷി​കോ​ല്‍​പ​ന്ന വ്യാ​പാ​ര വാ​ണി​ജ്യ പ്രോ​ത്സാ​ഹ​ന സേ​വ​ന നി​യ​മം, വി​ല സ്ഥി​ര​ത ക​ര്‍​ഷ​ക സേ​വ​ന ക​ര്‍​ഷ​ക ശാ​ക്തീ​ക​ര​ണ സം​ര​ക്ഷ​ണ ക​രാ​ര്‍ നി​യ​മം, അ​വ​ശ്യ​സാ​ധ​ന ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ​യാ​ണ്​ ഒ​രു വ​ര്‍​ഷം നീ​ണ്ട ക​ര്‍​ഷ​ക​രു​ടെ ശ​ക്ത​മാ​യ ചെ​റു​ത്തു നി​ല്‍​പി​നെ തു​ട​ര്‍​ന്ന്​ പി​ന്‍​വ​ലിച്ച​ത്.

പാര്‍ലമെന്‍റിന്‍റെ ശീ​ത​കാ​ല​സ​മ്മേ​ള​ന​ത്തി​െന്‍റ ആ​ദ്യ​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്​​ചയാണ്​ ലോ​ക്​​സ​ഭ​യി​ല്‍ ബില്‍ അവതരിപ്പിച്ചത്.  

അ​തേ​സ​മ​യം, മൂ​ന്നു കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍​ക്കു​മെ​തി​രെ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രി​ല്‍ ചെ​റി​യൊ​രു വി​ഭാ​ഗ​മാ​ണ്​ പ്ര​തി​ഷേ​ധി​ച്ച​തെ​ന്ന്​ ബി​ല്‍ വി​ശ​ദീ​ക​രി​ച്ചു. 

നാ​മ​മാ​ത്ര, ചെ​റു​കി​ട​ക്കാ​ര്‍ അ​ട​ക്കം ക​ര്‍​ഷ​ക​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ്​ നേ​ര​ത്തെ മൂ​ന്നു നി​യ​മ​ങ്ങ​ള്‍ ​കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ പി​ന്‍​വ​ലി​ക്ക​ല്‍ ബി​ല്ലി​ല്‍ സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.  

 മി​നി​മം താ​ങ്ങു​വി​ല​യ്​​ക്ക്​ നി​യ​മ​പ​ര​മാ​യ ഉ​റ​പ്പു​ കി​ട്ടാ​തെ പി​ന്മാ​റ്റ​മി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ സ​മ​ര​രം​ഗ​ത്തു ത​ന്നെ തു​ട​രു​ക​യാ​ണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക