EMALAYALEE SPECIAL

മരക്കാർ : മലയാള സിനിമയിൽ വീണ്ടും മണി കിലുക്കം (രഞ്ജിത് നായർ)

Published

on

ലൂസിഫർ നൽകിയ മാസ് ഇല്ല ,ദൃശ്യം നൽകിയ സസ്പെൻസ് ഇല്ല ..പക്ഷേ ഒരു ദൃശ്യ വിസ്മയം എന്ന നിലയിൽ മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഗംഭീര ചിത്രം തന്നെ മരക്കാർ .താര ആരാധനയോടെയല്ലാതെ ,സിനിമ എന്ന കലാരൂപത്തെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും മനസു നിറക്കുന്ന ചിത്രം തന്നെയാവും ഇത് .പടം എങ്ങനുണ്ട് ?കൊള്ളാമോ ...സിനിമ കണ്ടു കഴിഞ്ഞാൽ ചോദിക്കാറുള്ള പതിവ് ചോദ്യം ..

പക്ഷേ മരക്കാർ എന്ന സിനിമയെ ഒറ്റ വാക്കിൽ കൊള്ളാം എന്നോ കുഴപ്പമില്ല എന്നോ പറയുന്നത് ശരിയാവില്ല .ഗംഭീരം എന്ന് തന്നെ പറയാം ..റിസ്ക് എടുക്കുന്നവരെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു എന്ന് പറയാറുണ്ട് ..ഈ റിസ്ക് കോറോണയെ മറി കടന്നു അവസാനം വിജയിച്ചിരിക്കുന്നു  ..റിസർവേഷനിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കി മറി കടന്ന വെല്ലുവിളി ജനാഭിപ്രായത്തിലും മുന്നേറും എന്ന് നിസംശയം പറയാം .ഒരു ചരിത്ര സിനിമയുടെ ആസ്വാദന നിലവാരം പ്രേക്ഷകരിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടാക്കിയാൽ പോലും ,മരക്കാർ മലയാള സിനിമക്കു പൊൻ തൂവൽ ആകും

ദൃശ്യ ചാരുതയോടെ ഉത്സവം ,ഒരു ചരിത്ര വീര പുരുഷനുള്ള ആദരം എന്നിങ്ങനെ ചിത്രത്തെ വിശേഷിപ്പിക്കാം . മോഹൻലാലിന്റെ  വാണിജ്യ പരമായ സാധ്യതകൾ ഉറപ്പാക്കി നിർമിച്ച ഒരു ചിത്രം സാമ്പത്തിക ലാഭത്തിനുമപ്പുറം ,മദ്യവും ലോട്ടറിയും അല്ലാതെ അധികം വിജയകരമായ അധികം വ്യവസായങ്ങൾ ഒന്നും കണ്ടു ശീലിച്ചിട്ടില്ലാത്ത മലയാളിക്ക് ഒരു വിപണി സാധ്യത കൂടി തുറന്നു നൽകുന്നു മരക്കാർ  .കൂടുതൽ ലോകോത്തര നിലവാരത്തിലുള്ള ചിത്രങ്ങൾ ഒരുക്കുവാൻ മലയാള സിനിമാ  വ്യവസാ യത്തിനു  ധൈര്യം  പകരുന്ന ചിത്രം എന്ന് നിസംശയം പറയാം .

ബാഹുബലി പോലെയുള്ള ചിത്രങ്ങൾ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് അതിനു മുകളിൽ പ്രതിഷ്ഠിക്കാൻ പറ്റില്ലെങ്കിലും മലയാള സിനിമയുടെ മൂല്യം ലോകത്തിനു മുൻപിൽ തുറന്നു കാണിക്കാൻ സഹായകരമാകും ഈ ചിത്രം .സിദ്ധാർഥ് പ്രിയദർശൻ അർഹിച്ച ദേശീയ അവാർഡ് തന്നെ എന്ന് സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ വിഷ്വൽ എഫ്ഫക്റ്റ് പ്രേക്ഷകർക്ക് കാണിച്ചു തരുന്നു .സിദ്ധാർഥ് തീർച്ചയായും  ഇന്ത്യൻ സിനിമയിൽ വരവറിയിച്ച ചിത്രം കൂടിയാണ് മരക്കാർ .സിനിമയിലെ നടീ നടന്മാരും മറ്റു സാങ്കേതിക പ്രവർത്തകരും സിനിമയിൽ കഴിവ് തെളിയിച്ചവരായതു  കൊണ്ട് ,ആ അനുഭവ പരിചയം സിനിമയിൽ ഗുണം ചെയ്തു എന്നതിനപ്പുറം പ്രത്യേകം പരാമർശ വിധേയം ആകേണ്ടതില്ല .എങ്കിലും പ്രിയനും ആന്റണിയും ലാലേട്ടനും ഉൾപ്പെട്ട ടീമിന് തങ്ങളുടെ ക്ലാസ് ഒരിക്കൽ കൂടി തെളിയിക്കാനായി എന്നതിൽ അഭിമാനിക്കാം .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എന്റെ ഗ്രന്ഥശാലകൾ.. (ഓർമ്മ: നൈന മണ്ണഞ്ചേരി)

ഫ്രാങ്കോ വിധിയിലെ റീ ലേബൽഡ്  റേപ്പ് (Relabeled  Rape) -ജെയിംസ് കുരീക്കാട്ടിൽ

പിണറായിയെ ഒതുക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? അത് സാധ്യമോ? (പി പി മാത്യു) 

2024 ലും റണ്ണിങ് മേറ്റ് കമല ഹാരിസ് തന്നെയെന്ന് ബൈഡൻ 

ഞാനിപ്പം നിൽക്കണോ പോണോ? എന്നു സ്വന്തം കൊറോണ (ദുർഗ മനോജ് )

കമ്മ്യൂണിസ്റ്റുകളുടെ  ചൈനാ പ്രേമം (ലേഖനം: സാം നിലംപള്ളിൽ)

കോടതി വിധി, ജനവിധി, ദൈവവിധി (നിരീക്ഷണം-സുധീർ പണിക്കവീട്ടിൽ)

ഒരു കെ റെയിൽ അപാരത (ദുർഗ മനോജ് )

പങ്കാളിക്കായുള്ള തിരച്ചില്‍ ഗിന്നസ് ബുക്കില്‍ എത്താനോ ? ( മേരി മാത്യു മുട്ടത്ത്)

എന്റെ മണവാളനായ മ്ശിഹാ അറിയുന്നതിന് (മില്ലി ഫിലിപ്പ്)

നീ എന്നെ ഓർക്കുന്നുണ്ടെങ്കിൽ, ലോകം എന്നെ മറന്നു കൊള്ളട്ടെ (മൃദുമൊഴി 36: മൃദുല രാമചന്ദ്രൻ)

ബിഷപ്പ് ഫ്രാങ്കോ: വത്തിക്കാന്റെ നിലപാടെന്ത്‌? (ബി ജോൺ കുന്തറ)

 കേരളത്തിന്റെ ജര്‍മ്മന്‍ ഗുണ്ടര്‍ട്ട്(കാരൂര്‍ സോമന്‍, ലണ്ടന്‍)

സൂര്യ കിരീടം വീണുടയുമ്പോൾ (ഫിലിപ്പ് ചെറിയാൻ)

എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

ബിഷപ്പ് ഫ്രാങ്കോ  കേസ്:  അമേരിക്കൻ മലയാളികൾ ആർക്കൊപ്പം?

നവാബ് രാജേന്ദ്രൻ എന്ന വിസിൽ ബ്ലോവർ (ജയ്‌മോന്‍ ജേക്കബ് പുറയംപള്ളില്‍)

കമലാ ഹാരിസിന്റെ  പ്രതിഛായ മെച്ചപ്പെടുത്താൻ പുതിയ നീക്കങ്ങൾ 

ബിഷപ്പ് ഫ്രാങ്കോ കേസ് വിധിയുടെ പൂർണരൂപം

ബിഷപ്പും കന്യാസ്ത്രീയും വിധിയും (ജോണ്‍  കുന്തറ)

കാലാവസ്ഥാ വ്യതിയാനം ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കും! (ഫിലിപ്പ് മാരേട്ട് )

കവി സച്ചിദാനന്ദൻ: മഹാമാരിക്കാലത്ത് മറ്റൊരു ആത്മീയത തേടി... (വിജയ് സി. എച്ച്)

മനുഷ്യപ്പറ്റില്ലാത്ത ക്രൂരതയുമായി ചൈന : കോവിഡ് ഒരു രോഗമാണ്, കുറ്റകൃത്യമല്ല (ദുർഗ മനോജ് )

ഹൈ സ്‌പീഡ് റെയിൽ കേരളത്തിലും റഷ്യയിലും (നടപ്പാതയിൽ ഇന്ന്- 17-ബാബു പാറയ്ക്കൽ)

ഒരു പലസ്തീൻ യുവതിയുടെ പോരാട്ടങ്ങൾ (വാൽക്കണ്ണാടി - കോരസൺ)

ലതാജി, നിങ്ങള്‍ വേഗം സുഖംപ്രാപിക്കട്ടെ! (ദുര്‍ഗ മനോജ്)

ബിജെപിയും അഖിലേഷും, പിന്നെ ചിത്രത്തിൽ നിന്ന് മായുന്ന കോൺഗ്രസും ബിഎസ്പിയും  (സനൂബ്  ശശിധരൻ)

ജോൺസ് ഹോപ്കിൻസും  പിണറായിയുടെ ചികിത്സയും 

മല്ലപ്പള്ളിയിലേക്ക് ഒരു സൗജന്യയാത്ര (സുധീർ പണിക്കവീട്ടിൽ)

ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും അനിയന്ത്രിതമായ ജനസംഖ്യാ വര്‍ദ്ധനവ് (കോര ചെറിയാന്‍)

View More