ലണ്ടന്‍: സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന്റെ സമ്മേളനം ജനുവരി രണ്ടിന് നടത്തപ്പെട്ടു. ഷാജു സി. ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസ്തുത യോഗത്തില്‍ നാഷണല്‍ കമ്മറ്റി അംഗം ജോഷി കടലുണ്ടി ഏവരെയും സ്വാഗതം ചെയ്തു. സമ്മേളനത്തില്‍ 2021 -22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോര്‍ട്ടിംഗും, റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയും നടന്നു. തുടര്‍ന്ന് പുതിയ നേതൃനിരയെ സമ്മേളനം ഐക്യകണ്ഠനെ തെരഞ്ഞെടുത്തു.
എട്ടു അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറിയായി ഷാജു സി. ബേബിയേയും, പ്രസിഡന്റായി അരുണ്‍ കെ. ബാബുവിനെയും, ട്രഷറര്‍ സ്ഥാനത്തേക്ക് സ്റ്റാന്‍ലിയെയും,വൈസ് പ്രസിഡന്റായി ബാബു ഷഹനാസ് , ജോയിന്റ് സെക്രട്ടറിയായി ലിജോ എന്നിവരെ യഥാക്രമം തെരഞ്ഞെടുത്തു.
ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂര്‍ണ പിന്തുണ അറിയിച്ചു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദ്യ കമ്മറ്റി ജനുവരി 22 ന് നടക്കുന്ന നാഷണല്‍ സമ്മേളനത്തിന് മുന്നോടിയായുള്ള മെന്പര്‍ഷിപ് ക്യാന്പയിനോട് അനുബന്ധിച്ചു പുതിയ മെന്പര്‍മാരെ ചേര്‍ക്കുന്നതിനും, വരും വര്‍ഷങ്ങളില്‍ സമീക്ഷയുടെ പ്രവര്‍ത്തനം ഷെഫീല്‍ഡ് ബ്രാഞ്ചിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതല്‍ വ്യപിപ്പിക്കാനും തീരുമാനമെടുത്തു.