Image

ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫന് തകർപ്പൻ വിജയം; സംഘടന പുതുയുഗത്തിലേക്ക്  

അനിൽ ആറന്മുള Published on 08 July, 2022
ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫന് തകർപ്പൻ വിജയം; സംഘടന പുതുയുഗത്തിലേക്ക്  

ഒർലാണ്ടോ: ആവേശകരമായ മത്സരത്തിൽ ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫൻ വിജയിച്ചു. ബാബു സ്റ്റീഫന് 202 , എതിർത്ത ലീല മാരേട്ടിന് 88  എന്നിങ്ങനെയായിരുന്നു വോട്ട് നില.

രാവിലെ വരെ സമവായം ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. അതനുസരിച്ച് ലീല മാരേട്ട് പിന്മാറുകയും കൺവൻഷൻ ചെയർ ആകുകയും ചെയ്യട്ടെ എന്നതായിരുന്നു ഫോർമുല. എന്നാൽ ജനറൽ ബോഡിയിൽ   നിർദേശത്തിനു പകരം മത്സരമാണെന്ന പ്രഖ്യാപനമാണ് സ്ഥാനാർഥികളിൽ നിന്ന് വന്നത്.

ബാബു സ്റ്റീഫന്റെ വിജയം ജയ് വിളികളോടെ അനുചരർ എതിരേറ്റു. ഫൊക്കാനക്ക്  പുതിയ രൂപ ഭാവങ്ങൾ നല്കാൻ കെല്പുള്ള ബാബു സ്റ്റീഫന്റെ വിജയം പരക്കെ സ്വാഗതം ചെയ്യപ്പെട്ടൂ. 

ആകെ പോൾ ചെയ്ത 284 വോട്ടിൽ 202 വോട്ടുകൾ ബാബു സ്റ്റീഫൻ നേടി. എതിരാളിയും ഫൊക്കാനാ നേതാവുമായ ശ്രീമതി ലീലാ മാരേട്ട് 82 വോട്ടുകൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 
വാഷിംഗ്ടൺ ഡിസി യിൽ അറിയപ്പെടുന്നു വിസിനസ്സുകാരനും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമാണ് ബാബു സ്റ്റീഫൻ. അടുത്ത സമ്മേളനം 2024 ൽ വാഷിംഗ്ടൺ ഡിസി യിലായിരിക്കും നടത്തുക

എക്സി. വൈസ് പ്രസിഡന്റായി ഷാജി വർഗീസ് വിജയിച്ചു. (ന്യു ജേഴ്‌സി) 

ഷാജി വർഗീസിന് 229  വോട്ടും എതിർത്ത ഫിലിപ്പ് ജോർജിന് 38 വോട്ടും കിട്ടി.

ബോർഡ് ഓഫ് ട്രസ്റ്റിയിലേക്കുള്ള രണ്ട് സീറ്റിൽ സണ്ണി മറ്റമന, ഫ്ലോറിഡ (143  വോട്ട്), ജോജി തോമസ് (കാനഡ)-166 വോട്ട് എന്നിവർ വിജയിച്ചു. paraajayappetta ടോമി അമ്പേനാട്ട്, 123 , എറിക് മാത്യു, 97 വോട്ട്.

മറ്റു സ്ഥാനങ്ങളിലേക്ക് എതിരില്ലാതെ എല്ലാവരും വിജയിച്ചു. വിജയികളുടെ വിവരങ്ങൾ ഇ മലയാളി സപ്ലിമെന്റ് കാണുക. 

 

ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫന് തകർപ്പൻ വിജയം; സംഘടന പുതുയുഗത്തിലേക്ക്  
ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫന് തകർപ്പൻ വിജയം; സംഘടന പുതുയുഗത്തിലേക്ക്  
ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫന് തകർപ്പൻ വിജയം; സംഘടന പുതുയുഗത്തിലേക്ക്  
ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫന് തകർപ്പൻ വിജയം; സംഘടന പുതുയുഗത്തിലേക്ക്  
ഫൊക്കാന പ്രസിഡന്റായി ബാബു സ്റ്റീഫന് തകർപ്പൻ വിജയം; സംഘടന പുതുയുഗത്തിലേക്ക്  
Join WhatsApp News
G.Stephen.NY 2022-07-08 20:48:37
നന്നായി, ഇനി മറേറ്റിനെയും കൂട്ടരെയും കാണേണ്ടല്ലോ. ചിരി കണ്ടു മടുത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക