Image

ലീലാ മാരാട്ടിനെ  പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചേറ്റും

പി പി ചെറിയാന്‍ Published on 09 July, 2022
ലീലാ മാരാട്ടിനെ  പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചേറ്റും

 ഫ്‌ലോറിഡ: ഫൊക്കാനാ പ്രസിഡണ്ട് പദവിയിലേക്ക് ഇത്തവണയെങ്കിലും  വിജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു  ലീല മാരാട്ട്  എന്നാല്‍ കൂടെയുണ്ടായിരിക്കും  എന്ന് വിശ്വസിച്ചവര്‍ പോലും കൈവിട്ടു എന്നാണ് ഫ്‌ലോറിഡായില്‍ ഇന്നു നടന്ന  ഫൊക്കാനാ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തില്‍  തെളിഞ്ഞു വന്ന ചിത്രം. കഴിഞ്ഞ തവണ പ്രസിഡന്റ് പദവി ചുണ്ടോടു അടുപ്പിച്ചുവെങ്കിലും അവസാന നിമിഷം എല്ലാവരും ചേര്‍ന്ന് തട്ടിക്കളയുകയായിരുന്നു .ഇത്തവണ അതില്‍ നിന്നും വിഭിന്നമായി വിജയ പ്രതീക്ഷകള്‍ അവസാന നിമിഷം വരെ ഇവര്‍ നിലനിര്‍ത്തിയിരുന്നു  അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വമ്പിച്ച  പിന്തുണയാണ് ലഭിക്കുന്നതെന്ന് കഴിഞ്ഞ ഒരു മാസമായി ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്നിരുന്ന വാര്‍ത്തകളില്‍  നിന്നും വ്യക്തമായിരുന്നു

അമേരിക്കയില്‍ ഇത്രയും നേതൃത്വപാടവവും ,കൂടെയുള്ളവരെ ചേര്‍ത്ത് പിടിക്കുന്നതിനും, സൗമ്യമായ പെരുമാറ്റത്തിലൂടെ ആരെയും തന്നിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്ന വ്യക്തിത്വത്തിന് ഉടമയായ ലീല  അമേരിക്കയില്‍ പ്രവാസി കോണ്‍ഗ്രസിനു  എക്കാലത്തും നല്‍കിയ നേതൃത്വം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടി രുന്നു

കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊണ്ട് സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനങ്ങളിലേക്ക് പ്രായത്തെപോലും അവഗണിച്ചു യാത്രചെയ്തും , ചുറുചുറുക്കോടെ ഓടിനടന്നും  സംഘടന രൂപീകരണത്തിന് ലീലാ  പ്രവര്‍ത്തിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.
ഒരു നിമിഷമെങ്കിലും ഫൊക്കാന  പ്രസിഡന്റ് ആകുമോ എന്ന ഭയം യഥാര്‍ത്ഥത്തില്‍ അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു  ഉണ്ടായിരുന്നുവന്നത് രഹസ്യമല്ലാത്ത പരസ്യമായിരുന്നു.  അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയില്‍  മാത്രമൊതുങ്ങുന്ന ഒന്നാകുമായിരുന്നു.

 ലീലാ മാരാട്ടിനെ പോലെ ശക്തയായ നേതാക്കളെയാണ്  ഇന്ന് നാട്ടിലും അമേരിക്കയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ആവശ്യമായിരിക്കുന്നതു. ഫാക്കാന പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തില്‍ നിരാശനാകാതെ കോണ്‍ഗ്രസ്സ്  പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതിന് ഈ പരാജയം ഒരു വെല്ലുവിളിയായി ലീല ഏറ്റെടുക്കുമെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതും  ആശംസിക്കുകയും ചെയ്യുന്നത്.

Join WhatsApp News
Oru Vazhipokkan 2022-07-09 12:22:56
കഷ്ടം... അല്ലാതെന്തു പറയാൻ.. അടുത്ത കളം പിടിക്കാൻ ഉള്ള തന്ത്രപ്പാട് .. INOC മുക്കി IOC ആക്കി അവിടെയും കളിക്കാവുന്ന കളി ഒക്കെ കളിച്ചു. ഇവർ ഒരാളാണ് എങ്ങനെയെങ്കിലും വോട്ട് കിട്ടാൻ വേണ്ടി കഴിഞ്ഞ രണ്ടു വര്ഷം ഫിലാഡൽഫിയ, മാപ് എന്നാ സംഘടനയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കി സ്പ്ലിറ്റ് ചെയ്യിച്ചു ഫൊക്കാനയിലും അംഗത്വമെടുപ്പിച്ചു.. വോട്ടിനു വേണ്ടി മാത്രം.. ഇപ്പോൾ തോറ്റതും ഇല്ല പിടിച്ചതും ഇല്ല. മാപ്പിൽ നിന്നും കൂടെ പോയവർ ഒക്കെ ഇപ്പോൾ എവിടെയാണോ എന്തോ...
Jacob George 2022-07-09 12:57:28
ദശ ഉള്ളടത്തെ കത്തി കയറൂ എന്നൊരു മലയാളം പഴഞ്ചൊല്ല് ഉണ്ട്. എന്ന് പറഞ്ഞതുപോലെ ഈ ഫൊക്കാനയിൽ പ്രസിഡന്റ് ആകണമെങ്കിൽ ഒരുപാട് ഒരുപാട് ഡോളർ ചിലവാക്കണം. അങ്ങനെ ആക്കി തീർത്തു എന്ന് വേണം പറയുവാൻ. പ്രവർത്തന ശേഷിയുള്ള ധാരാളം പേർ ഇവിടെ ഉണ്ട്. പക്ഷെ ജോർജ്കുട്ടി ഇല്ലാതെ ഒന്നും നടക്കില്ല. അതുകൊണ്ട് ദയവായി റിട്ടയർ ചെയ്യുക.
Unnichayan 2022-07-09 17:40:21
At least in USA there must be a grassroot level democratic election for Indian national congress office bearers in USA, whether in IOC, INOC, OICC or whatever it may be. We do not want self proclaimed overseas congress leaders or office bearers here. We do not want even nominated leaders even from KPCC or AICC. We need real elected leaders through democratic process. Presently who are the indian national congress leaders here in USA? Actually nobody because there was no election held here for nobody. Just some self proclimed people only. Who elected Leela Maret? for what? Who is she or James Koodel to nominate for somebody or nobody. I am openly questening these type of people? You want to take discipliniary action against me for questening? Take action against me? I do not care? I am going to take action against self proclaimed leaders of IOC, INOC, OKCC, OICC etc. etc.. and all other CCS. OK. But I am with Indian National Congress of M.K. Ghandi & Jawharlal Nehru & Sonia Gandi.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക