Image

ഡോ. ജേക്കബ് തോമസിനും പുതിയ ഭരണ സമിതിക്കും ആശംസകൾ (ഫിലിപ്പ് ചെറിയാൻ)

Published on 20 September, 2022
ഡോ. ജേക്കബ് തോമസിനും പുതിയ ഭരണ സമിതിക്കും ആശംസകൾ (ഫിലിപ്പ് ചെറിയാൻ)

ഫോമയുടെ പുതിയ  പ്രസിഡന്റ്  ഡോ.  ജേക്കബ്  തോമസിനെ അനുമോദിക്കാൻ ന്യു യോർക്ക് ക്വീൻസിലെ  സന്തൂർ ഹോട്ടലിൽ  നടത്തിയ വിക്ടറി പാർട്ടിയിൽ ഞാനും സംബന്ധിച്ചിരുന്നു. ഒട്ടേറെ പേർ  സംസാരിച്ചു. ന്യു യോർക്കിൽ കൺ വൻഷൻ വേണ്ടതിന്റെ ആവശ്യകതയും  ജേക്കബിന്റെ പ്രവർത്തന ശൈലിയും  പലരും പരാമർശിച്ചു.  ഒരു വലിയ ദൗത്യമാണ് പുതിയ ഭരണസമിതി ഏറ്റെടുത്തിരിക്കുന്നതെന്നു വ്യക്തമാക്കുന്നതായിരുന്ന പല പ്രസംഗങ്ങളും.

എന്തായാലും ഡോ . ജേക്കബിന് വലിയ  ജനപിന്തുണ ഉണ്ടെന്നും ഏറെ  സുഹൃദം ഉണ്ടെന്നും തെളിയിക്കുന്നതായിരുന്നു ഈ സമ്മേളനം.

ഈ വിജയം എന്നെ കൂടുതൽ വിനയാന്വിതൻ ആക്കുന്നു എന്നാണ്  ജേക്കബ് പറഞ്ഞത്. വിജയത്തിന് ശേഷം കാൻകൂനിൽ  അദ്ദേഹം നടത്തിയ  ആദ്യ പ്രസംഗത്തിലും ഇത് തന്നെയാണ് പറഞ്ഞത്.  അത്   അദ്ദേഹത്തിന്റെ  വലിയ മനസിന്റെ തെളിവ് തന്നെ . അത്  ഞാൻ നേരിട്ടു അറിഞ്ഞിട്ടുള്ളതുമാണ്.

അത് പോലെ സംഘടന  വഴി  ചാരിറ്റി സംഭരിച്ച്  അത് മറ്റുള്ളവർക്ക് കൊടുത്ത്  പേരെടുക്കുന്ന വ്യക്തി അല്ല അദ്ദേഹം. എവിടെ പോയാലും കൈ അയച്ചു സഹായിക്കുന്ന വ്യക്തി. അങ്ങനെയുള്ളവർ അമേരിക്കയിൽ ചുരുക്കം മാത്രം.

ഇതു പറയുമ്പോൾ എനിക്ക് മറ്റൊരു കഥ ഓർമ  വരുന്നു. അതുമായി കൂട്ടി വായിക്കുന്നു. ഒരിക്കൽ  പ്രസിഡന്റ്  എബ്രഹാം ലിങ്കൻ  കുതിര വണ്ടിയിൽ യാത്ര ചെയുന്നു. കൈകുപ്പി നിന്ന കറുത്ത വർഗക്കാരെ അദ്ദേഹം എഴുനേറ്റു നിന്ന് അഭിവാദനം    ചെയ്യുന്നു. വണ്ടി ഓടിക്കുന്നയാൾ  ചോദിക്കുന്നു, അങ്ങ്    പ്രസിഡന്റ് അല്ലെ, പിന്നെ എന്തിനു എഴുന്നേറ്റു നിന്നു തിരിച്ചു അഭിവാദനം ചെയ്യണം? ലിങ്കെന്റെ വാക്കുകൾ, 'എന്നെക്കാൾ വിനയാന്വിതൻ ആകാൻ  മറ്റൊരാളെയും ഞാൻ അനുവദിക്കാറില്ല.'

ചെറിയ അനുമോദനത്തിൽ, സിബി ഡേവിഡ് ചില കാര്യങ്ങൾ സൂചിപ്പിക്കുകയുണ്ടായി . അതേപ്പറ്റി  പിന്നീട് ഞാൻ സംസാരിക്കയുണ്ടായി.  ഒന്നര വര്ഷം കോവിഡ്  മഹാമാരിയിൽ നമ്മുളുടെ ഏക ആശ്രയമായിരുന്നു സാന്ത്വന  സംഗീതം.  80 ൽ പരം എപ്പിസോഡുകൾ. ഗായകരുടെ എണ്ണം അതിൽ കൂടും. അതിന്റെ മുഖ്യശില്പിയായിരുന്ന സിബിക്ക്  കൺവൻഷനിൽ അർഹിക്കുന്ന അംഗീകാരം ഫോമാ   കൊടുത്തുവോ?

അതുപോലെ കൃഷിപാഠം. ഒരിക്കൽ  ക്ലാസ് എടുക്കാൻ ഉള്ള ഒരവസരം, ഫ്ലോറിഡയിലെ ഷെൻസി മാണി എനിക്കൊരുക്കിയിരുന്നു. എല്ലാ ആഴ്ചകളിലും കൃഷിപാഠം മുടങ്ങാതെ പോകുന്നു. അവിടെയും ഫോമാ  തുടങ്ങിയ സംരംഭത്തിന് അർഹിക്കുന്ന അംഗീകാരം കൊടുത്തുവോ?

സംഘടനകളൊന്നും  ഒരിക്കൽ പോലും കൃഷി ചെയ്യുന്നവരെ അംഗീകരിക്കാറില്ല എന്നാണ് എന്റെ അനുഭവം.  ഇലക്ഷനിൽ വോട്ടിനു വേണ്ടി  വിളിക്കും. ചിലർ കൃഷിയുടെ സമയത്തും   വിളിക്കാറുണ്ട്. രണ്ട് കൂട്ടരും പിന്നെ വിളിക്കില്ല.

പാകപ്പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, പുതിയ ഭരണം അതിനൊക്കെ ഒരു  പരിഹാരം കണ്ടെത്തുമെന്ന് കരുതാം.   സ്നേഹനിധിയായ  പ്രസിഡന്റിനും പുതിയ ഭരണസമിതിക്കും  എന്റെ എല്ലാ ആശംസകളും.

FOMAA NEW PRESIDENT JACOB THOMAS

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക