ന്യൂയോര്‍ക്ക് : ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ (3)പ്രവര്‍ത്തന ഉല്‍ഘാടനനം നവംബര്‍ 13 ഞയറാഴ്ച 5 മണിക്ക് റോക്ലാന്‍ഡ് ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച് ഓഡിറ്റോറിയത്തില്‍ വെച്ച് ( 5 Willow Tree Road , Monsey, NY 10952 ) ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ നിര്‍വഹിക്കുന്നതായിരിക്കും എന്ന് .ഫൊക്കാന റീജിണല്‍ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ അറിയിച്ചു.
ഈ അവസരത്തില്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റക്ക് സ്വികരണവും നല്‍കുന്നതാണ്.
ന്യൂ യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഹോണറബിള്‍ Elijah Reichlin-Melnick, റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ , മറ്റ് വിശിഷ്ടതിഥികളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും..
ഫൊക്കാനയുടെ ദേശീയ നേതാക്കളായ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വര്‍ഗീസ്, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍, ഡോ. ബ്രിജിത്ത് ജോര്‍ജ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ സജിപോത്തന്‍ തുടങ്ങി നിരവധി ഫൊക്കാന നേതാക്കള്‍ ഈ മീറ്റിംഗില്‍ സംബന്ധിക്കുന്നതാണ്.
റീജിയണല്‍ മീറ്റിങ്ങ് വളരെ അധികം നല്ല കലാപരിപടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനോഹരമായ സിറ്റ് ഡൗണ്‍ ഡിന്നറോട് കൂടിയാണ് ഈ മീറ്റിങ്ങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിലേക്ക് അങ്ങയേയും കുടുംബത്തെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയുന്നതായി റീജിണല്‍ വൈസ് പ്രസിഡന്റ് മത്തായി ചാക്കോ, സെക്രട്ടറി ഷൈനി ഷാജന് , ട്രഷര്‍ ജീമോന്‍ വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ ഇട്ടൂപ് ദേവസ്സി എന്നിവര്‍ അറിയിച്ചു.