Image

പരാതിക്കാരിയെ മര്‍ദ്ദിച്ച കേസിലും എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം 

ജോബിന്‍സ് Published on 03 November, 2022
പരാതിക്കാരിയെ മര്‍ദ്ദിച്ച കേസിലും എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം 

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ഒരു കേസില്‍ കൂടി മുന്‍കൂര്‍ ജാമ്യം. ബലാത്സംഗ കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 

നവംബര്‍ 10, 11 നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയോ തത്തുല്ല്യമായ ആളെയോ ജാമ്യം നിര്‍ത്തണം, സംസ്ഥാനം വിട്ടുപോകരുത്, കക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പീഡനക്കേസിലെ പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസിലെത്തിച്ച് മര്‍ദിച്ചുവെന്നാണ് പരാതി.

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെയും വഞ്ചിയൂരിലെ മൂന്നു അഭിഭാഷകര്‍ക്കെതിരെയുമാണ് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയത്. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ പൂട്ടിയിട്ട് മുദ്രപത്രത്തില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തിയെന്നും അതിന് തയ്യാറാകാത്തത് കൊണ്ട് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു.

ELDHOSE KUNNAPPILLI GOR ANTICIPATORY BAIL

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക