Image

കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം സുഹൃത്ത് അറസ്റ്റില്‍

ജോബിന്‍സ് Published on 03 November, 2022
കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം സുഹൃത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട് കോളെജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. സികെ നായര്‍ ആര്‍ട്സ് കോളെജിലെ നന്ദ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

തിങ്കളാഴ്ച്ചയാണ് നന്ദയെ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.

നന്ദയും ഷുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് ബന്ധം പിരിഞ്ഞതോടെ നന്ദയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തിയതോടെയാണ് നന്ദ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പറയുന്നു. സംഭവത്തില്‍ ബുധനാഴ്ച്ച രാത്രിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

kanhangad-college-girl-death-one-arrested

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക