Image

സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം ; ഗവര്‍ണ്ണറോട് സുധാകരന്‍

ജോബിന്‍സ് Published on 03 November, 2022
സര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം ; ഗവര്‍ണ്ണറോട് സുധാകരന്‍

സര്‍ക്കാരിനെതിരെയുള്ള നീക്കങ്ങളില്‍ ഗവര്‍ണ്ണര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കെ. സുധാകരന്‍. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച ഗവര്‍ണ്ണറുടെ പരാമര്‍ശം ഏറെ ഗൗരവകരമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടാനെങ്കിലും ആവശ്യപ്പെടണമെന്ന് സുധാകരന്‍ പറഞ്ഞു. 

വെറുതെ മാറി ഇരുന്ന് ഒരൊന്നും പറയുന്നതിനെ അനുകൂലിക്കുന്നില്ല. സവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താന്‍ ഗവര്‍ണര്‍ തയാറായില്ല. സര്‍ക്കാരുമായി തെറ്റിയപ്പോള്‍ ആണ് എല്ലാം പറയുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കേണ്ടത് ഗവര്‍ണര്‍ തന്നെ അല്ലേയെന്നും സുധാകരന്‍ ചോദിച്ചു. അങ്ങനെ എങ്കില്‍ അദ്ദേഹം അനുമതി നല്‍കട്ടെ. നീതിപൂര്‍വം പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം ഉണ്ടെങ്കില്‍ അത് ചെയ്യട്ടേ. അത് ചെയ്യാതെയുള്ള യുക്തിരാഹിത്യം അംഗീകരിക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.

k sudhakaran and governor

Join WhatsApp News
Ninan Mathullah 2022-11-03 11:27:56
This reminds the Aesop's fables story of the fox waiting to lick blood as two goats fight each other.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക