Image

ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമം; കാലിൽ വെടിയേറ്റു 

Published on 03 November, 2022
ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമം; കാലിൽ വെടിയേറ്റു 

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ലഹോറിൽ നിന്ന് ഇസ്ളാമാബാദിലേക്കുള്ള നീണ്ട മാർച്ച്  നയിച്ചു കൊണ്ടിരിക്കെ പഞ്ചാബിലെ ഗുജ്റൻവാല പട്ടണത്തിൽ വച്ച് ഒരാൾ അദ്ദേഹത്തിനു നേരെ വെടി വച്ചു. കാലിൽ പരുക്കേറ്റ ഇമ്രാനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാലിൽ ഒരു വെടിയുണ്ട തറച്ചെന്ന് ഇമ്രാന്റെ പി ടി ഐ കക്ഷിയുടെ നേതാവ് അസദ് ഉമർ പറഞ്ഞു. 

മറ്റു മൂന്നു നേതാക്കൾക്കു കൂടി പരുക്കുണ്ട്. അക്രമിയെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തു. 

ഗുജ്റൻവാലയിലെ അള്ളാവാല ചൗക്കിൽ സ്വീകരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ഇമ്രാൻ ഒരു കണ്ടെയ്നറിലാണ് യാത്ര ചെയ്യുന്നത്. ഒക്ടോബർ 29 നായിരുന്നു യാത്ര തുടങ്ങിയത്. 

ഈ വർഷം ഇമ്രാൻ നയിക്കുന്ന രണ്ടാമത്തെ മാർച്ച് ആണിത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ ഇത്തരം മാർച്ചുകൾ ആവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. 

മാർച്ച് സമാപിക്കുമ്പോൾ തലസ്ഥാനത്തു ഷെഹ്ബാസ് ഷെരിഫ് സർക്കാരിനെതിരെ ഇമ്രാനും മറ്റു നേതാക്കളും കൂടി ധർണ നടത്തും. 

മാർച്ചിൽ അക്രമം ഉണ്ടാവരുതെന്നു പി ടി ഐയോട് ഇസ്ളാമാബാദ് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

ഇമ്രാനു നേരെ നടന്ന ആക്രമണത്തെ ഷെഹ്ബാസ് ഷെരിഫ് അപലപിച്ചു. ആഭ്യന്തരമന്ത്രി റാണാ സനയുള്ളയോട് അദ്ദേഹം റിപ്പോർട്ട് തേടി. 

Pak ex-PM Imran Khan shot at, injured 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക