Image

തലശ്ശേരിയില്‍ ആറുവയസ്സുകാരനോട് ക്രൂരത : ശിഹ്ഷാദ് അറസ്റ്റില്‍

ജോബിന്‍സ് Published on 04 November, 2022
തലശ്ശേരിയില്‍ ആറുവയസ്സുകാരനോട് ക്രൂരത : ശിഹ്ഷാദ് അറസ്റ്റില്‍

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി ശിഹ്ഷാദിനെ(20) അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗണേഷ് എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു.

ഇന്നലെ സ്‌റ്റേഷനില്‍ നിന്നും ഇയാളെ പറഞ്ഞു വിട്ട പോലീസ് ഇന്നു രാവിലെയാണ് സംഭവം വിവാദമായതോടെ ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതും അറസ്റ്റ് ചെയ്തതും.

ഇന്ന് രാവിലെ 9 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം പരിശോധിക്കുമെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് എഡിജിപി എം.ആര്‍.അജിത്ത് കുമാറും വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

thallasery 6yr old attack --shihshadh arrested

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക