Image

ചവിട്ടിയത് ഞാനല്ല ; തലശ്ശേരി സംഭവത്തില്‍ ക്ഷൂഭിതനായി സ്പീക്കര്‍ 

ജോബിന്‍സ് Published on 04 November, 2022
ചവിട്ടിയത് ഞാനല്ല ; തലശ്ശേരി സംഭവത്തില്‍ ക്ഷൂഭിതനായി സ്പീക്കര്‍ 

തലശേരിയില്‍ കുട്ടിയെ യുവാവ് ചവിട്ടിയ സംഭവത്തിലെ ചോദ്യത്തോട് ക്ഷുഭിതനായി കേരള നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. ഞാനല്ലല്ലോ ചവിട്ടിയത്  എന്നായിരുന്നു ഒരു മലയാളം വാര്‍ത്താ ചാനലിനോട് സ്പീക്കര്‍ രോഷത്തോടെ പ്രതികരിച്ചത്. കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ രാത്രി പൊലീസ് പ്രതിയെ വിട്ടയച്ചതില്‍ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയെ കുറിച്ചായിരുന്നു ചോദ്യം.

'ചവിട്ടിയത് ഞാനല്ല. ചോദ്യം കേട്ടാല്‍ ഞാനാണ് ചവിട്ടിയതെന്നാണ് തോന്നുക. ശരി ശരി ഓകെ..' - എന്നായിരുന്നു രോഷത്തോടെ സ്പീക്കറുടെ മറുപടി. കുട്ടിയെ ചവിട്ടിയ പ്രതിയെ വിട്ടയച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ, വീഴ്ചയുണ്ടായെങ്കില്‍ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമോ എന്നുമായിരുന്നു ചോദ്യം.

സംഭവം നടന്ന തലശേരി സ്പീക്കര്‍ പ്രതിനിധീകരിക്കുന്ന കോടിയേരി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഇടമാണ്. അതിനാല്‍ കൂടിയാണ് ചാനല്‍  സ്പീക്കറോട് പ്രതികരണം തേടിയത്.

SPEAKER SHAMSIR'S RESPONSE IN THALASSERY BOY ATTACK CASE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക