Image

രണ്ടും കല്‍പ്പിച്ച് ഗവര്‍ണ്ണര്‍ ; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് 

ജോബിന്‍സ് Published on 04 November, 2022
രണ്ടും കല്‍പ്പിച്ച് ഗവര്‍ണ്ണര്‍ ; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് 

സര്‍ക്കാരിനെതിരെ രണ്ടും കല്‍പ്പിച്ച് ഗവര്‍ണ്ണര്‍. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവര്‍ണ്ണര്‍ കത്തയച്ചു. ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് കത്തയച്ചത്. വിദേശ പര്യടനം നടത്തിയത് തന്നെ അറിയിച്ചില്ലെന്നാണ് കത്തില്‍ ആരോപിച്ചിരിക്കുന്നത്. 

മുഖ്യമന്ത്രി വിദേശത്തു പോയപ്പോള്‍ പകരം ചുമതല ആര്‍ക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ കത്ത് അയച്ചത്. കത്തിന്റെ പകര്‍പ്പ് പ്രധാന മന്ത്രിക്കും അയച്ചിട്ടുണ്ട്. കത്ത് സംബന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വിവരം. 

ഇത് സംബന്ധിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണ്ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നു എന്നാണ് എല്‍ഡിഎഫും മുഖ്യമന്ത്രിയും ഉന്നയിക്കുന്ന ആരോപണം.

GOVERNOR SEND LETTER TO PRIME MINISTER AND PRESIDENT

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക