Image

കെടിയു വിസിയെ തടഞ്ഞ് ഇടത് സംഘടനകള്‍

ജോബിന്‍സ് Published on 04 November, 2022
കെടിയു വിസിയെ തടഞ്ഞ് ഇടത് സംഘടനകള്‍

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റെടുക്കാനെത്തിയ ഡോ സിസ തോമസിനെ തടഞ്ഞ് എസ്.എഫ്.ഐ-കെ.ജി.ഒ.എ പ്രവര്‍ത്തകര്‍. തുടര്‍ന്ന് പൊലീസ് കാവലിലാണ് അവര്‍ ക്യാംപസില്‍ കടന്ന് ചുമതലയേറ്റത്. 
പ്രതിഷേധം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ട് പോകാനാവൂ എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

അധിക ചുമതലയാണ് തനിക്ക് നല്‍കിയിട്ടുള്ളതെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.പകരം സംവിധാനമുണ്ടാക്കുംവരെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു ചുമതല നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം തള്ളി ഇന്നലെയാണ് ഡോ. സിസയെ വിസിയായി ഗവര്‍ണര്‍ നിയമിച്ചത്. 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയര്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു സിസ. കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ (കെടിയു) വൈസ് ചാന്‍സര്‍ എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് പുതിയ വിസിയെ നിയമിച്ചത്. യുജിസി ചട്ടമനുസരിച്ച് മൂന്നില്‍ കുറയാതെ പേരുകളുള്ള പാനല്‍ വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിക്ക് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഒരു പേര് മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതാണ് സുപ്രീം കോടതി രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.

SFI PROTEST AGANIST KTU NEW VC INCHARGE SISA THOMAS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക