Image

15000 ശമ്പള പരിധി റദ്ദാക്കി ; പിഎഫ് കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി 

ജോബിന്‍സ് Published on 04 November, 2022
15000 ശമ്പള പരിധി റദ്ദാക്കി ; പിഎഫ് കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി 

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.

1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണം എന്ന നിര്‍ദ്ദേശവും റദ്ദാക്കി. അവസാന അഞ്ചു വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്‍ഷന്‍ നല്‍കും. സര്‍ക്കാരിന്റെ വിഹിതം നല്‍കാനായി വിധി നടപ്പാക്കുന്നത് 6 മാസത്തേക്ക് മരവിപ്പിച്ചു.

ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പി എഫ് പെന്‍ഷന്‍ നല്‍കണമെന്ന് വ്യക്തമാക്കി ദില്ലി,  കേരള, രാജസ്ഥാന്‍ ഹൈക്കോടതികള്‍ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ  ഇപിഎഫ്ഒ, തൊഴില്‍ മന്ത്രാലയം തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലുകളാണ്  സുപ്രീംകോടതി  പരിഗണിച്ചത്. ആറ് ദിവസമാണ് കേസില്‍ സുപ്രീംകോടതി വാദം കേട്ടത്. പ്ലോയ്‌മെന്റ് പെന്‍ഷന്‍ സ്‌കീമീല്‍ 2014ലെ കേന്ദ്രഭേദഗതിയാണ് കേസിന് ആധാരം.

പദ്ധതിയില്‍ ചേരാന്‍ നാല് മാസം സമയം കൂടിയാണ് നല്‍കിയിരിക്കുകയാണ് കോടതി. അതേസമയം, ഉയര്‍ന്ന വരുമാനത്തിന് അനുസരിച്ച് പെന്‍ഷന്‍ എന്ന കാര്യത്തില്‍ തീരുമാനമില്ല.

PF PENSION - SUPREME COURT ORDER

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക