Image

ബൈജൂസ് അംബാസിഡറായി പ്രശസ്ത ഫുട്‌ബോള്‍ താരം ലെയണല്‍ മെസി

ജോബിന്‍സ് Published on 04 November, 2022
ബൈജൂസ് അംബാസിഡറായി പ്രശസ്ത ഫുട്‌ബോള്‍ താരം ലെയണല്‍ മെസി

എഡ്യുടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ താരമായ ലയണല്‍ മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ബൈജൂസിന്റെ ജഴ്സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ബൈജൂസിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക