Image

ഗവര്‍ണ്ണറെ വിമര്‍ശിച്ച് വീണ്ടും കുഞ്ഞാലിക്കുട്ടി ; ഗവര്‍ണ്ണറുടേത് നാടകമെന്ന് സതീശന്‍

ജോബിന്‍സ് Published on 04 November, 2022
ഗവര്‍ണ്ണറെ വിമര്‍ശിച്ച് വീണ്ടും കുഞ്ഞാലിക്കുട്ടി ; ഗവര്‍ണ്ണറുടേത് നാടകമെന്ന് സതീശന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ തികച്ചും ബാലിശമാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നടപടികള്‍ സര്‍ക്കാരിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട ഒരു രീതിയുണ്ട്. ഈ നാടകം മടുത്തെന്നും യാതൊരു വിലയുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ വിവാദം സിപിഎം ന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിഷയത്തില്‍ യുഡിഎഫില്‍ ഇപ്പോഴും അഭിപ്രായ സമന്വയമില്ല എന്നു സൂചിപ്പിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന. ഗവര്‍ന്നു സതീശന്റെ ആരോപണംയ ഗണ്ണറും സര്‍ക്കാരും തമ്മില്‍ ഒത്തുകളിയാണ് നടക്കുന്നതെന്നായിരുന്നു സതീശന്റെ ആരോപണം.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വര്‍ണ്ണ കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവര്‍ണര്‍ പ്രതികരിക്കുന്നത്. അദ്ദേഹം ചോദിച്ചു. 
'സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പല ഏര്‍പ്പാടുകളും നടത്തി. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സര്‍ക്കാരിനെ സഹായിക്കാനാണ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം.ഗവര്‍ണര്‍ ഗവണ്‍മെന്റ് പോരെന്ന് വരുത്തി തീര്‍ക്കുന്നു. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കവും ഇല്ല', പ്രതിപക്ഷ നേതാവ് പറഞ്ഞു.

KUNJALIKKUTTY AND SATHEESAN IN GOVERNOR ISSUE 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക