Image

ജില്ലാ സെക്രട്ടറിക്ക് കത്ത് :  ആര്യാ രാജേന്ദ്രന്റേത് സത്യപ്രതിഞ്ജാ ലംഘനമെന്ന് വിലയിരുത്തല്‍

ജോബിന്‍സ് Published on 05 November, 2022
ജില്ലാ സെക്രട്ടറിക്ക് കത്ത് :  ആര്യാ രാജേന്ദ്രന്റേത് സത്യപ്രതിഞ്ജാ ലംഘനമെന്ന് വിലയിരുത്തല്‍

താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ ചോദിച്ചു കൊണ്ട് ജില്ലാ സെക്രട്ടറിക്ക് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തുനല്‍കിയ തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രന്‍ ചെയ്തത് ഗുരുതരമായ അധികാരദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് വ്യക്തമാകുന്നു. 

ആരെങ്കിലും ഈ വിഷയവുമായി നിയമനടപടിക്ക് പോയാല്‍ മേയര്‍ക്ക് രാജിവക്കേണ്ടി വരും. ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട്, പ്രത്യേകിച്ച് മേയര്‍ പോലെയുള്ള ഒരു ഭരണഘടനാപദവിയിരുന്നുകൊണ്ട് ഇത്തരത്തില്‍ ജോലിക്കായി പേരുകള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നതും, അതിന് ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡില്‍ കത്തു നല്‍കുന്നതും ഗുരുതരമായ അധികാര ദുര്‍വിനിയോഗവും കൃത്യവിലോപവുമാണ്. അത് കൊണ്ട് തന്നെ മേയര്‍ രാജിവക്കമമെന്ന ആവശ്യവും ശ്ക്തമാണ്. 

സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മേയര്‍ കത്തെഴുതിയത്. നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകളുടെ വിശദവിവരം കത്തില്‍ നല്‍കിയിട്ടുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

the-mayors-action-is-violation-of-oath-observation

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക