Image

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

ജോബിന്‍സ് Published on 05 November, 2022
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ സ്വദേശിയായ നേഗി ഇത്തവണത്തെ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നവംബര്‍ രണ്ടിന് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയിരുന്നു.

നേഗിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ നടത്തുമെന്ന് കിന്നൗര്‍ ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന്‍ പറഞ്ഞു. 1917 ജൂലൈ ഒന്നിനാണ് നേഗി ജനിച്ച കല്‍പയിലെ സ്‌കൂള്‍ അധ്യാപകനായിരുന്നു.

രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. 

1951 ഒക്ടോബര്‍ 15 ന് നടന്ന സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരണ്‍ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

shyam charan negi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക