Image

ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍

ജോബിന്‍സ് Published on 05 November, 2022
ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍

ഷാരോണ്‍ കൊലക്കേസ്: ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍

പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍. ക്രൈംബ്രാഞ്ച് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ചത്. പാറശ്ശാല പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട് സന്ദര്‍ശിക്കും. അതേസമയം ഷാരോണ്‍ വധക്കേസ് തമിഴ്നാടിനു കൈമാറണോ എന്നതില്‍ വീണ്ടും നിയമോപദേശം തേടി. ഡിജിപി അഡ്വക്കേറ്റ് ജനറലിനോടാണ് ഉപദേശം തേടിയത്

ഷാരോണ്‍ കൊലക്കേസില്‍ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരും. ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ലഭിച്ചത്. 

രാമവര്‍മ്മന്‍ചിറയിലെ വീടിനു പുറമെ ഷാരോണും ഗ്രീഷ്മയും ഒരുമിച്ചെത്തിയ മറ്റു സ്ഥലങ്ങളിലും തെളിവെടിപ്പുണ്ടാകും. തെളിവെടുപ്പ് ഉള്‍പ്പടെയുള്ള പൊലീസ് നടപടികള്‍ ക്യാമറയില്‍ ചിത്രീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. അതേസമയം കേസില്‍ നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കുമെന്നാണ് വിവരം.

sharon muder case - greeshama -crime branch

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക