Image

വിവാദ കത്ത് : തങ്ങള്‍ക്കറിയില്ലെന്ന് ആനാവൂരും ആര്യയും

ജോബിന്‍സ് Published on 05 November, 2022
വിവാദ കത്ത് : തങ്ങള്‍ക്കറിയില്ലെന്ന് ആനാവൂരും ആര്യയും

കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുന്നുണ്ട്.പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. 

ഇത്തരമൊരു കത്ത് താന്‍ കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞു. കത്ത് വ്യാജമാണോയെന്ന് അറിയില്ലെന്നും മേയറുമായി സംസാരിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഗൗരവമായ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ കത്ത് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് പുറത്തു വന്നിരിക്കുന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കത്ത് വ്യാജമാണെന്ന് തെളിഞ്ഞാല്‍ അതും വിവാദമാകും.

TVM MAYOR LETTER ISSUE 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക