Image

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വ്യാജരേഖയുണ്ടാക്കി സിന്‍ഡിക്കേറ്റംഗത്തിന്റെ ഭാര്യക്ക് ജോലി നല്‍കിയെന്ന് ആരോപണം.

ജോബിന്‍സ് Published on 05 November, 2022
 കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വ്യാജരേഖയുണ്ടാക്കി സിന്‍ഡിക്കേറ്റംഗത്തിന്റെ ഭാര്യക്ക് ജോലി നല്‍കിയെന്ന് ആരോപണം.

കേരളത്തില്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പിന്‍വാതില്‍ നിയമനം നടന്നെന്ന് ആരോപണം. വ്യാജരേഖ ചമച്ച് സിന്‍ഡിക്കേറ്റംഗത്തിന്റെ ഭാര്യക്ക് അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ ജോലി നല്‍കിയെന്നാണ് ആരോപണം. 

സംഭവത്തില്‍ അന്വേഷമാവശ്യപ്പെട്ട് ചാന്‍സിലര്‍ക്ക് ഇതിനകം പരാതി നല്‍കി കഴിഞ്ഞു. സര്‍വകലാശാലയില്‍ നിന്ന് ഇക്കാര്യത്തില്‍ മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് എം എല്‍ എ അബ്ദുള്‍ ഹമീദ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ സമീപിച്ചത്.

നിയമനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ സര്‍വകലാശാല വ്യക്തത വരുത്തിയില്ല. ഇതേ തുടര്‍ന്ന് സിന്റിക്കേറ്റ് അംഗം കൂടിയായ അബ്ദുള്‍ ഹമീദ് എം എല്‍ എ, തസ്തിക സൃഷ്ടിച്ചതിന്റെ വിശദാംശങ്ങള്‍, നിയമന പ്രക്രിയ എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലയോട് രേഖാമൂലം ആവശ്യപ്പെട്ടു. 

സര്‍വകലാശാല പക്ഷെ വിശദാംശങ്ങള്‍ നല്‍കിയില്ല. ഇതിന് പിറകെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് എം എല്‍ എ കത്തയച്ചത്. 1997ല്‍ വിരമിച്ച അധ്യാപകന്‍ 2004 വിരമിച്ചതായി സര്‍വകലാശാല രേഖകളിലുള്‍പ്പെടെ കൃത്രിമം കാണിച്ചാണ് നിയമനം നടത്തിയതെന്നും ആരോപണമുണ്ട്. 

CALICUT UNIVERSITY- FAKE DOCUMENT-ILLEGAL APPOINTMENT

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക