Image

തിരുവനന്തപുരം മേയര്‍ ആര്യക്കെതിരെ വിജിലന്‍സില്‍ പരാതി 

ജോബിന്‍സ് Published on 05 November, 2022
തിരുവനന്തപുരം മേയര്‍ ആര്യക്കെതിരെ വിജിലന്‍സില്‍ പരാതി 

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാദ കത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷത്തിനിടെ തിരുവനന്തപുരം നഗരസഭയില്‍ നടന്ന മുഴുവന്‍ താല്‍ക്കാലിക നിയമനങ്ങളും പരിശോധിക്കണമെന്ന് പരാതി. നഗര സഭയിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് മേയര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.

ഒന്നാം തീയതിയാണ് മേയര്‍ ഈ കത്ത് എഴുതിയിരിക്കുന്നത്. നവംബര്‍ 16 വരെയാണ് ജോലിക്ക് അപേക്ഷിക്കാനുള്ള തീയതി. ഈ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയപ്പോള്‍ കേവലം 116 പേര്‍ മാത്രമാണ് അപേക്ഷിച്ചത്. 295 ഒഴിവുകളാണുളളത്. സ്വീപ്പര്‍ മുതല്‍ ഡോക്ടര്‍മാരെ വരെ നിയമിക്കാനുള്ള ഒഴിവുകളാണ് വിജ്ഞാപനത്തിലുണ്ടായിരുന്നത്. എന്നാല്‍ മതിയായ ആളെ കിട്ടാത്തത് കൊണ്ട് വിജ്ഞാപനം വീണ്ടും ഇറക്കേണ്ടി വന്നു.

ഇതിന് പിന്നാലെയാണ് ഒന്നാം തീയതി മേയര്‍ ഇപ്പോള്‍ പുറത്ത് കത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ചത്. പതിനാറം തീയതിക്കുള്ളില്‍ സി പി എം അനുഭാവികളായവരെ തിരഞ്ഞെടുത്ത് നിയമിക്കാന്‍ വേണ്ടിയാണ് മേയര്‍ ഈ കത്ത് നല്‍കിയതെന്നാണ് ആരോപണം. അല്ലങ്കില്‍ ഈ കത്ത് ജില്ലാ സെക്രട്ടറിക്ക് അയക്കേണ്ട കാര്യമില്ലന്നും പറയുന്നു.

COMPLAINT AGANIST ARYA RAJENDREN IN VIGILANCE

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക