Image

മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്ന് വി.ഡി. സതീശന്‍

ജോബിന്‍സ് Published on 05 November, 2022
മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്ന് വി.ഡി. സതീശന്‍

കോര്‍പറേഷനിലെ താത്കാലിക തസ്തികകളില്‍ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം ജില്ല സെക്രട്ടറിക്ക് കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത് കേരളത്തിലെ തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാരെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

 ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവെക്കണമെന്നും രാജി വെക്കാന്‍ തയാറായില്ലെങ്കില്‍ അവരെ മേയര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സി.പി.എം തയാറാകണമെന്നും സതീശന്‍ പറഞ്ഞു. 
സി.പി.എം കൂടി അറിഞ്ഞാണ് ഈ ഏര്‍പ്പാടുകള്‍ നടക്കുന്നത്. നേരത്തെയും ഇതുപോലെ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. എസ്.എ.ടി ആശുപത്രിയിലേക്ക് നിയമിക്കാനുള്ള ആളുകളുടെ പട്ടിക ആവശ്യപ്പെട്ടായിരുന്നു അന്ന് കത്തയച്ചത് പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ഈ പിന്‍വാതിലിലൂടെ നിയമിക്കപ്പെടുന്ന താല്‍ക്കാലികക്കാര്‍ തുടരുന്നത് കൊണ്ടാണ് പി.എസ്.സി മുഖേനെ നിയമനം ലഭിച്ച പലര്‍ക്കും അവരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിപാര്‍ട്മെന്റ് ഹെഡ് മടിക്കുന്നതെന്നും ഇങ്ങനെ താത്ക്കാലികമായി നിയമിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പത്തുവര്‍ഷം കഴിയുമ്പോള്‍ സ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

VD SATHEESAN ASK RESIGNATION OF MAYOR ARYA RAJENDREN

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക