Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 05 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ നടപടി വിവാദത്തില്‍ നഗരസഭയിലെ ആരോഗ്യമേഖലയിലെ 295 ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി പ്രവര്‍ത്തകരായ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക ആവശ്യപ്പെട്ട് ആര്യ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തായി. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ യുവജന സംഘടനകള്‍ നഗരസഭയിലേയ്ക്ക് നടത്തി. ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടും. ആര്യക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുമുണ്ട്. 
***********************************
താത്ക്കാലിക ഒഴിവുകള്‍ സംബന്ധിച്ചു പുറത്തു വന്ന കത്തിനെക്കുറിച്ച് അറിയില്ലെന്ന് ആര്യാ രാജേന്ദ്രനും ആനാവൂര്‍ നാഗപ്പനും പ്രതികരിച്ചു. ഇതിനിടെ ഇതിനുമുമ്പ് താത്ക്കാലിക ഒഴിവുകളിലേയ്ക്ക് പട്ടിക ആവശ്യപ്പെട്ട് നഗരസഭയിലെ സിപിഎം അംഗം ആനാവൂര്‍ നാഗപ്പനയച്ച മറ്റൊരു കത്തും പുറത്തു വന്നിട്ടുണ്ട്. 
***********************************
തിരുവനന്തപുരം നഗരസഭയിലെ നിയമന വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. ആര്യാ രാജേന്ദ്രന്‍ ആനാവൂര്‍ നാഗപ്പനയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്ന 295 താത്ക്കാലിക ഒഴിവുകളും എപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി നികത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍ദ്ദേശം നല്‍കി. 
**********************************
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് കേള്‍ക്കുന്നതില്‍ അനന്തമായ കാലതാമസമുണ്ടാകുന്നതിനെതിരെ പരാതി. കാലതാമസം വരുത്തുന്നതില്‍ സുപ്രീം കോടതി രജിസ്ട്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാന്‍ എംപിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്.
*********************************
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ നിയമനടപടികള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്. ഇതിനായി നിയമോപദേശം തേടുന്നതിന് 46.9 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിടുന്നത്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാനോടാണ് നിയമോപദേശം തേടുന്നത്. 
************************************
മതഗ്രന്ഥത്തില്‍ സിം ഒളിപ്പിച്ച് നല്‍കാന്‍ ശ്രമം. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സൈനുദ്ദീന് വേണ്ടിയാണ് ജയിലിലേക്ക് സിം കടത്താന്‍ ശ്രമം നടന്നത്. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് സിം കടത്താന്‍ ശ്രമിച്ച ഭാര്യയും മകനും അറസ്റ്റിലായി. ടി.എസ് സൈനുദ്ദീന് വേണ്ടിയാണ് സിം എത്തിച്ചത്.
**************************************
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ സ്വദേശിയായ നേഗി ഇത്തവണത്തെ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നവംബര്‍ രണ്ടിന് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്തിയിരുന്നു. നേഗിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ നടത്തുമെന്ന് കിന്നൗര്‍ ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന്‍ പറഞ്ഞു.
*****************************************
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഇത് ബിജെപിയുടെ ഭയമാണ് കാണിക്കുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.
*********************************
കോയമ്പത്തൂര്‍ ചാവേര്‍ സ്‌ഫോടനക്കേസിലെ പ്രതിയുടെ വീട്ടില്‍ സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവ് പിടിച്ചെടുത്തു. ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ നിന്നാണ് പെന്‍ഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഐഎസ് പ്രൊപ്പ?ഗാണ്ട വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

MAIN NEWS-NATIONAL- KERALA - INDIA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക