Image

ട്രെയിനില്‍ യാത്രക്കാരികളോട് നഗ്‌നതാ പ്രദര്‍ശനം, കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

Published on 05 November, 2022
 ട്രെയിനില്‍ യാത്രക്കാരികളോട് നഗ്‌നതാ പ്രദര്‍ശനം, കരുനാഗപ്പള്ളി സ്വദേശി പിടിയില്‍

കൊല്ലം:  തീവണ്ടിയാത്രക്കിടെ സഹോദരിമാരോട് നഗ്‌നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറിനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയിലാണ് സഹോദരിമാര്‍ക്ക് ദുരനുഭവം ഉണ്ടായത്. തിരുവനന്തപുരം മുതല്‍ ജയകുമാര്‍ പെണ്‍കുട്ടികളോട് അശ്ലീല പ്രകടനം കാണിക്കാന്‍ തുടങ്ങി. പെണ്‍കുട്ടികളില്‍ ഒരാള്‍ ഇയാളുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. കഴക്കൂട്ടത്തെത്തിയപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ പെണ്‍കുട്ടിയെ പ്രതി അടിച്ചു. പിന്നാലെ ട്രെയിനില്‍ നിന്നും ഇറങ്ങി. 

പെണ്‍കുട്ടി കൈമാറിയ വീഡിയോ ഒരു സുഹൃത്ത് നവമാധ്യത്തില്‍ പങ്കുവച്ചതോടെയാണ് പൊലീസ് ശ്രദ്ധിക്കുന്നത്. പെണ്‍കുട്ടികള്‍ ആദ്യം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. വൈകുന്നേരം പെണ്‍കുട്ടികള്‍ മൊഴി നല്‍കി. ഇതിനിടെ മാധ്യമങ്ങളില്‍ ജയകുമാറിന്റെ അശ്ലീല പ്രകടനം കണ്ട് വീട്ടുകാര്‍ തന്നെ പുറത്താക്കി. കുരുനാഗപ്പളളി വീടിന് സമീപം വച്ചാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് റെയില്‍വേ പൊലീസ് കേസെടുത്തത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക