Image

ഇന്ത്യ ട്വന്റി - ട്വന്റി ലോകകപ്പ് സെമിയില്‍

ജോബിന്‍സ് Published on 06 November, 2022
ഇന്ത്യ ട്വന്റി - ട്വന്റി ലോകകപ്പ് സെമിയില്‍

ടി20 ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലാന്‍ഡ്സ് അട്ടിമറിച്ചു. 13 റണ്‍സിനാണ് ഒറഞ്ച് ആര്‍മി ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. 
ഇതോടെ ഗ്രൂപ്പ് രണ്ടില്‍  സിംബാബ്വേയുമായുള്ള മത്സരഫലം വരുന്നതിനു മുമ്പെ ഇന്ത്യ സെമി ബെര്‍ത്തുറപ്പിച്ചു. 

 ഇന്ന് നടക്കുന്ന പാകിസ്ഥാന്‍-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളാകും ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിലേക്ക് പ്രവേശിക്കുക. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 4 വിക്കറ്റിന് 158 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 145 ല്‍ അവസാനിച്ചു.

ഇന്നു നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ജയിച്ച് സെമിയിലെത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. വൈരികളായ ഇന്ത്യയും പാകിസ്ഥനും തമ്മിലുള്ള സ്വപ്ന ഫൈനലാകുമോ ഇത്തവണ ഉണ്ടാകുന്നതെന്നും ക്രിക്കറ്റ ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

t20 world cup india enterd semi final

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക