Image

ആളൊഴിഞ്ഞ വീട്ടില്‍ ജോലി : മലപ്പുറത്ത് അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു

ജോബിന്‍സ് Published on 06 November, 2022
ആളൊഴിഞ്ഞ വീട്ടില്‍ ജോലി : മലപ്പുറത്ത് അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്തു

മലപ്പുറത്ത് അതിഥി തൊഴിലാളികളെ കബളിപ്പിച്ച് മോഷണം. ജോലിയുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഇവരുടെ പക്കല്‍ നിന്നും വിലപിടിപ്പുളള മൊബൈലും പേഴ്സും അടക്കം മോഷ്ടിക്കുകയായിരുന്നു. ഒരു യുവാവാണ് ഇതിന്റെ പിന്നിലെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

യുവാവ് ഇവരെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ജോലിയ്ക്ക് ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് മൂന്ന് അതിഥി തൊഴിലാളികളെ യുവാവ് ഒട്ടോയില്‍ കയറ്റി കൊണ്ടുപോയത്. രാമപുരത്തുളള ആള്‍ത്താമസമില്ലാത്ത ഒരു വീട്ടിലേക്കാണ് ഇവരെ എത്തിച്ചത്. തുടര്‍ന്ന് പണിയെടുക്കാന്‍ യുവാവ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആള്‍ത്താമസമില്ലാത്ത ഒഴിഞ്ഞ വീടായതിനാല്‍ അവിടെ പ്രത്യേകിച്ച് പണികളൊന്നും ഇല്ലായിരുന്നു. എന്നിട്ടും തൊഴിലാളികളെകൊണ്ട് ജോലിയെടുപ്പിക്കുകയും ആ തക്കം നോക്കി യുവാവ് അവരുടെ മൊബൈലുകളും പേഴ്സും അടക്കം മോഷ്ടിച്ച് മുങ്ങുകയായിരുന്നു. 

ഒഴിഞ്ഞ വീട്ടില്‍ പണി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം വീട്ടുടമസ്ഥനെ വിളിച്ചറിയിച്ചത്. ഒരു മാസമായി ജോലി ഇല്ലാതിരുന്ന തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് വീട്ടുടമ പറഞ്ഞു. യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

malappuram guest workers cheated

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക