Image

സാമ്പത്തീക സംവരണക്കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി നാളെ 

ജോബിന്‍സ് Published on 06 November, 2022
സാമ്പത്തീക സംവരണക്കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി നാളെ 

സാമ്പത്തിക സംവരണ കേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് എതിരായ ഹര്‍ജികളിലാണ് തിങ്കളാഴ്ച വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.

തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലയില്‍ പത്തു ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളിലാണ് നാളെ വിധി പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണ് മുന്നാക്ക സംവരണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ 2019ലെ 103-ാം ഭരണഘടനാ ഭേദഗതിയുടെ ഭരണഘടനാ സാധുതയാണ് കോടതി പരിശോധിച്ചത്. എന്നാല്‍, സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പെടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.

Supreme Court will deliver its Verdicts on the economic reservation case tomorrow

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക