Image

വിഴിഞ്ഞം ; സമവായ നീക്കവുമായി അദാനി ഗ്രൂപ്പ് ; അയയാതെ ലത്തീന്‍ സഭ

ജോബിന്‍സ് Published on 06 November, 2022
വിഴിഞ്ഞം ; സമവായ നീക്കവുമായി അദാനി ഗ്രൂപ്പ് ; അയയാതെ ലത്തീന്‍ സഭ

വിഴിഞ്ഞം സമരത്തില്‍ പ്രതിഷേധാഗ്നി ആളിക്കത്തുമ്പോള്‍ ഒരുവിധത്തിലും മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവില്‍ അദാനി ഗ്രൂപ്പ്. സമരക്കാരുമായി അനൗദ്യോഗിക ചര്‍ച്ചകല്‍ നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണ് അദാനി ഗ്രൂപ്പ്. 

വിഴിഞ്ഞം ജനതയുടെ പുനരധിവാസത്തിന് കമ്പനിയുടെ സിഎസ്എസ്ആര്‍ ഫണ്ട് ഉപയോഗിക്കാമെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ്   അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. സമരക്കാരുമായുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് അനൗദ്യോഗിക പ്രശ്‌ന പരിഹാര ശ്രമങ്ങള്‍ സജീവമാകുന്നത്.

സമരക്കാരുമായി ചര്‍ച്ച നടത്താനായി സര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥരുമായാണ് അദാനി ഗ്രൂപ്പും ചര്‍ച്ച നടത്തിയത്. സഭയുമായി അടുത്ത ബന്ധമുള്ള പ്രമുഖരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകളിലൂടെ സര്‍ക്കാര്‍ ലത്തീന്‍ അതിരൂപതയെ അറിയിക്കുന്നുണ്ട്. 

എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും വിട്ട് വീഴ്ചയില്ലെന്നാണ് രൂപതയുടെ നിലപാട്. മണ്‍സൂണ്‍ കഴിഞ്ഞതോടെ എത്രയും വേഗം തുറമുഖ നിര്‍മാണം പുനരാംഭിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.

adani group give some offers for stop vizhinjam protest

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക