Image

കത്ത് വിവാദം : അടിയന്തര യോഗം വിളിച്ച് സിപിഎം ; നടപടിക്ക് സാധ്യത 

ജോബിന്‍സ് Published on 06 November, 2022
കത്ത് വിവാദം : അടിയന്തര യോഗം വിളിച്ച് സിപിഎം ; നടപടിക്ക് സാധ്യത 

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിപിഎം നടപടിയിലേയ്ക്ക് നീങ്ങുന്നു. സംഭവം വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് പൊതുജന മധ്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് സിപിഎം അടിയന്തര നേതൃ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. 

ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്. നാളെ യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തില്‍ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം കത്ത് വിവാദത്തില്‍ മേയര്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കത്ത് വ്യാജമാണെന്ന് മേയര്‍ പറഞ്ഞെങ്കിലും ഇത് സിപിഎം ഇതുവരെ ഏറ്റെടുത്തിട്ടില്ല. പൊലീസില്‍ പരാതി നല്‍കാന്‍ പാര്‍ട്ടി ആര്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ക്കോ മ്യൂസിയം പൊലീസിലോ ആണ് മേയര്‍ പരാതി നല്‍കുക.

cpm district commity meeting for corporation issue 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക